വിവരാവകാശനിയമം അട്ടിമറിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ഭയം മൂലം; തനിനിറം അറിഞ്ഞാല്‍ ജനം ആട്ടിപ്പുറത്താക്കുമെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തനിറം അറിഞ്ഞാല്‍ ജനങ്ങള്‍ ആട്ടിപ്പുറത്താക്കുമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഈ ഭയം കൊണ്ടാണ് വിവരാവകാശ നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനപ്രകാരം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിവരാവകാശത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. ഇത് സുതാര്യത പറയുന്ന മുഖ്യമന്ത്രിയുടെ കാപട്യത്തിന്റെ ഒന്നാം തരം തെളിവാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തനിനിറം അറിഞ്ഞാല്‍ ജനങ്ങള്‍ ആട്ടി പുറത്താക്കും എന്ന ഭയം കൊണ്ടാണ് വിവരാവകാശ നിയമം അട്ടിമറിക്കുന്ന വിജ്ഞാപനം ഇറക്കിയതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള ഉന്നതരുടെ പേരിലുള്ള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതു വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം ‘സുതാര്യത’ പറയുന്ന മുഖ്യമന്ത്രിയുടെ ഒന്നാം തരം കാപട്യത്തിന് തെളിവാണ്. ഇവരുടെ പേരില്‍

വിജിലന്‍സ് ആസ്ഥാനത്തെ ടോപ് സീക്രട്ട് സെക്ഷന്‍ അന്വേഷിച്ചതോ, അന്വേഷണം നടത്തുന്നതോ ആയ ഒരു കേസിന്റെയും വിവരങ്ങള്‍ ഇനി വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. ഈ കേസുകളില്‍ സിബിഐക്കോ ലോകായുക്ത തുടങ്ങിയ ഏജന്‍സികള്‍ക്കോ വിജിലന്‍സ് നല്‍കുന്ന രേഖകളുടെ പകര്‍പ്പും ലഭിക്കില്ല എന്നാണ് പുറത്തുവരുന്ന വിവരം. ഇതുവഴി ഉന്നതരുടെ അഴിമതിക്കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭിച്ചിരുന്ന സാഹചര്യം അടയ്ക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പു കാലത്ത് സ്വന്തം കുറ്റകൃത്യങ്ങള്‍ ഒളിപ്പിച്ചു വെക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക് പേജിലാണ് പിണരായി വിജയന്റെ പ്രതികരണം.

പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ഉമ്മൻചാണ്ടി സർക്കാരിന്റെ തനിനിറം ജനങ്ങൾ അറിഞ്ഞാൽ ആട്ടി പുറത്താക്കും എന്ന ഭയം കൊണ്ടാണ് വിവരാവകാശ നിയമം അട്ടി മറിക്കുന്ന …

Posted by Pinarayi Vijayan on Thursday, 17 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News