അശ്ലീല സൈറ്റ് കണ്ടതിന് സൗദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍; അശ്ലീല സൈറ്റുകള്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു തുറക്കുന്നവര്‍ നിരീക്ഷണത്തില്‍; നിരോധിച്ച സൈറ്റുകള്‍ കണ്ടാല്‍ പണികിട്ടും

ജിദ്ദ: അശ്ലീല സൈറ്റുകള്‍ നിരന്തരം കണ്ടിരുന്ന ഇന്ത്യക്കാരനായ യുവാവിനെ സൗദി പൊലിസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വിവിധ സോഫ്റ്റ് വെയറുകള്‍ മുഖേന നിരോധിത അസ്ലീല സൈറ്റുകളില്‍ സന്ദര്‍ശനം നടത്തിയതിനാണ് അറസ്റ്റ്. കടുത്ത ശിക്ഷയായിരിക്കും ഇയാള്‍ക്കു ലഭിക്കുക. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാട്ടിലേക്കു നാടുകടത്തും. അനധികൃതമായി പോണ്‍ സൈറ്റുകള്‍ കാണുന്ന നിരവധി പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

ബാലപീഡനം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാള്‍ സ്വന്തം ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചു ഡൗണ്‍ലോഡ് ചെയ്തു കണ്ടത്. അമേരിക്കന്‍ കുറ്റാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിടിയിലായ ആളെക്കുറിച്ചു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എല്ലാ വിധത്തിലുള്ള പോണ്‍ സൈറ്റുകളും സൗദിയില്‍ നിരോധിച്ചതാണ്. ചില സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് മറ്റൊരു രാജ്യത്തെന്ന രീതിയില്‍ സൗദിയില്‍ പലരും അശ്ലീല സൈറ്റുകള്‍ തുറക്കുന്നത്. ഇതു കണ്ടെത്താന്‍ എളുപ്പത്തില്‍ കഴിയും. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും വന്‍ തുക പിഴയും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News