മകളുടെ വിദ്യാഭ്യാസ വായ്പയില്‍ ബാങ്കിന്റെ ജപ്തി നോട്ടീസ്; ആലപ്പുഴയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ആലപ്പുഴ: മകള്‍ക്ക് പഠിക്കാന്‍ എടുത്ത വിദ്യാഭ്യാസവായ്പ മുടങ്ങിയതില്‍ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി. ബാങ്ക് അധികൃതരുടെ ജപ്തി നോട്ടീസ് തുടര്‍ച്ചയായി ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. ചേര്‍ത്തല ചെങ്ങണ്ട സ്വദേശി ഫല്‍ഗുനനാണ് തൂങ്ങി മരിച്ചത്.

മകളെ ബിഎസ്‌സി നഴ്‌സിങ് പഠിപ്പിക്കാനായി ദേശസാല്‍കൃത ബാങ്കിന്റെ വാരനാട് ശാഖയില്‍നിന്ന് ഫല്‍ഗുനന്‍ വിദ്യാഭ്യാസ വായ്പ എടുത്തു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയി. നടപടിയുടെ ഭാഗമായി കഴിഞ്ഞദിവസം ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നോട്ടിസ് പതിച്ചു. ഇതിന് പിന്നാലെ ബാങ്കില്‍നിന്ന് ഒരു കത്തുകൂടി ഫല്‍ഗുനന് ലഭിച്ചു. ഇതിന് പിന്നാലെയാണ് ഫല്‍ഗുനന്‍ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ചത്.

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊറട്ടോറിയം നിലനില്‍ക്കെയാണ് ജപ്തി നടപടിയുമായി മുന്നോട്ട് പോയത്. ദേശസാല്‍കൃത ബാങ്കിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജപ്തി നടപടിയുമായി മുന്നോട്ട് പോയതിന് എതിരെ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും പ്രതിഷേധം സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News