രാജ്യത്തെ ജനങ്ങളോട് കേന്ദ്ര സര്‍ക്കാരിന്റെ കൊടിയ വഞ്ചന; പിഎഫ് പലിശനിരക്ക് കുത്തനെ കുറച്ചു; പോസ്റ്റ് ഓഫീസ് നിക്ഷേപം, കിസാന്‍ വികാസ് പത്ര പലിശകളും കുത്തനെ കുറച്ചു

ദില്ലി: രാജ്യത്തെ ജനങ്ങളോടു കടുത്ത വഞ്ചന കാട്ടി കേന്ദ്ര സര്‍ക്കാര്‍. പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുത്തനെ കുറച്ചു. പോസ്റ്റ് ഓഫീസ് നിക്ഷേപം, കിസാന്‍ വികാസ് പത്ര പലിശ നിരക്കിലും വന്‍ കുറവ് വരുത്തി. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന്മേലും പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുത്തനെ കുറച്ചിട്ടുണ്ട്.

പി എഫ് പലിശ 8.7 ശതമാനത്തില്‍നിന്ന് 8.1 ശതമാനമായാണ് കുറച്ചത്. കിസാന്‍ വികാസ് പത്രയുടെ പലിശ 8.7ല്‍നിന്ന് 7.8 ശതമാനമായി കുറച്ചു. 0.9 ശതമാനമാണ് കുറവ്. രണ്ടു വര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ 8.4 ശതമാനത്തില്‍നിന്ന്7.2 ശതമാനമാക്കി. മൂന്നുവര്‍ഷത്തെ നിക്ഷേപത്തിനുള്ള പലിശ 8.4 ശതമാനത്തില്‍നിന്ന് 7.4 ശതമാനവും അഞ്ചു വര്‍ഷ നിക്ഷേപത്തിനുള്ള പലിശ 8.5 ശതമാനത്തില്‍നിന്ന് 7.9 ശതമാനവുമാക്കി. ഒരു വര്‍ഷ നിക്ഷേപത്തിന് 7.1 ശതമാനമായിരിക്കും പലിശ.

മുതിര്‍ന്ന പൗരന്‍മാരുടെ അഞ്ചുവര്‍ഷത്തെ നിക്ഷേപത്തിനുള്ള പലിശ 9.3 ശതമാനത്തില്‍നിന്ന് 8.6 ശതമാനമാക്കി. പെണ്‍കുട്ടികള്‍ക്കുള്ള സമ്പാദ്യപദ്ധതിയുടെ പലിശ 9.2ശതമാനത്തില്‍നിന്ന് 8.6 ശതമാനമായാണ് കുറച്ചത്.

സര്‍ക്കാര്‍ തീരുമാനം ലഘുസമ്പാദ്യക്കാരായ തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ സമ്പാദ്യത്തിന്റെ നട്ടെല്ലാണ് തൊഴിലാളികളുടെ ചെറിയ ധനശേഖരണം. ലഭിക്കുമെന്ന് വിശ്വസിക്കുന്ന നിക്ഷേപത്തിന് പോലും സുരക്ഷയും ഇല്ലാതായി. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് സര്‍ക്കാര്‍ തിരികെ കൊണ്ടുവരാനുള്ളത്. നിഷ്‌ക്രിയ ആസ്തിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കഠിനാധ്വാനികളായ തൊഴിലാളികളാണ് ആക്രമിക്കപ്പെടുന്നത് എന്നും സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News