രണ്ടാം വിജയവുമായി കിവീസ്; എട്ട് റണ്‍സിന് തോറ്റ് ഓസീസ്

ധര്‍മശാല: ട്വന്റി – 20 ലോകകപ്പ് ക്രിക്കറ്റില്‍ കിവീസിന് തുടര്‍ച്ചയായ രണ്ടാം ജയം. ബദ്ധവൈരികളായ ഓസ്‌ട്രേലിയയെ എട്ട് റണ്‍സിനാണ് ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. ടോസ് നേടിയ ന്യൂസിലന്‍ഡ് 143 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

കിവീസ് ഓപ്പണര്‍മാര്‍ മാന്യമായ തുടക്കമാണ് നല്‍കിയത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 39ഉം കെയ്ന്‍ വില്യംസണ്‍ 24 റണ്‍സുമെടുത്തു. കിവീസ് സ്‌കോര്‍ 61ല്‍ നില്‍ക്കെ ഗുപ്റ്റിലിനെ നഷ്ടമായി. കോളിന്‍ മണ്‍റോ (23), റോസ് ടെയ്‌ലര്‍ (110, ഗ്രാന്‍ഡ് എലിയട്ട് (27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റഅ ബാറ്റ്‌സ്മാന്‍മാര്‍. ഓസീസ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ജെയിംസ് ഫോക്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് മാന്യമായ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖ്വാജ 38ഉം ഷെയ്ന്‍ വാട്‌സണ്‍ 13 റണ്‍സുമെടുത്തു. ഗ്ലെന്‍ മാക്‌സ്‌വെല്‍ 24ഉം മിച്ചല്‍ മാര്‍ഷ് 24ഉം റണ്‍സെടുത്തു. ഓസീസ് നിരയില്‍ 6 ബാറ്റ്‌സ്മാന്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. അല്‍പംകൂടി റണ്‍റേറ്റ് ഉയര്‍ത്തിയിരുന്നെങ്കില്‍ ഓസീസിന് ജയിക്കാമായിരുന്നു. കിവീസ് നിരയില്‍ 3 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ മക്ലനഘന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. കോറി ആന്‍ഡേഴ്‌സണ്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel