തിരുവനന്തപുരം: 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കെട്ടിവെച്ച കാശ് നഷ്ടമായത് 133 മണ്ഡലങ്ങളില്‍. 12.2 ലക്ഷം രൂപയാണ് ഇതുവഴി സര്‍ക്കാര്‍ ഖജനാവിലേക്ക് കിട്ടിയത്. 138 മണ്ഡലങ്ങളില്‍ മത്സരിച്ച ബിജെപിക്ക് കെട്ടിവെച്ച കാശ് തിരികെ കിട്ടിയത് 5 മണ്ഡലങ്ങളില്‍ മാത്രമാണ്. കെട്ടിവെച്ച കാശ് നഷ്മായ ദേശീയ പാര്‍ട്ടികളില്‍ രണ്ടാം സ്ഥാനത്ത് ബിഎസ്പിയാണ്. ആകെ മത്സരിച്ച 122 മണ്ഡലങ്ങളിലും ബിഎസ്പിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. 9 ലക്ഷം രൂപയാണ് ബിഎസ്പി ഖജനാവിലേക്ക് നല്‍കിയത്.
971 സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ചത്. ഇതില്‍ 687 പേര്‍ക്കാണ് മത്സരിക്കാന്‍ കെട്ടിവെച്ച കാശ് നഷ്ടമായത് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 255 പേര്‍ ബിജെപി, ബിഎസ്പി സ്ഥാനാര്‍ത്ഥികളാണ്. എസ്ഡിപിഐയുടെ 80 സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടും. എസ്‌യുസിഐ (സി)യുടെ 26ഉം ശിവസേനയുടെ എട്ടും പിഡിപിയുടെ 7 സ്ഥാനാര്‍ത്ഥികളും കാശ് നഷ്ടമായവരാണ്. എഐഡിഎഡിഎംകെയുടെ അഞ്ചും സിപിഐ – എംഎല്‍ന്റെ മൂന്ന് പേരും കെട്ടിവെട്ട കാശ് നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടും.

Get real time update about this post categories directly on your device, subscribe now.