കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളും വിവാദങ്ങളും തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു; സുധീരന്റെ വിമര്‍ശനങ്ങള്‍ അതിരു കടന്നെന്ന് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍

ദില്ലി: കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളും വിവാദങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചുയെന്ന് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഹൈക്കമാന്റ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വിമര്‍ശനങ്ങള്‍ അതിരു കടന്നുവെന്നും നേതൃത്വം വിലയിരുത്തി.

കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കള്‍ നടത്തുന്ന പരസ്യ ഏറ്റുമുട്ടലിലാണ് ഹൈക്കമാന്റ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. വിവാദങ്ങള്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു എന്ന് ഹൈക്കമാന്റ് വിലയിരുത്തി. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ധരിപ്പിച്ചത്. കരുണ എസ്റ്റേറ്റിന് ഉത്തരവ് ഉള്‍പ്പെടെയുള്ള വിവാദ ഉത്തരവുകള്‍ അനവസരത്തിലായിരുന്നുയെന്നും നേതാക്കള്‍ നിരീക്ഷിച്ചു. കരുണ എസ്റ്റേറ്റ് വിഷയത്തില്‍ വിഎം സൂധീരന്റെ വിമര്‍ശനങ്ങള്‍ അതിരു കടന്നുവെന്നാണ് നേതൃത്വത്തിന്റ വിമര്‍ശനം.

തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമായിരുന്നു. കേരളത്തിലെ വിഷയങ്ങളിലുള്ള അതൃപ്തി സോണിയയും രാഹുലും എകെ ആന്റണിയെ അറിയിച്ചു. വിവാദങ്ങള്‍ അന്വേഷിക്കാനും ഹൈക്കമാന്റിന്റെ അതൃപ്തി കേരള നേതാക്കളെ അറിയിക്കാനും മുകുള്‍ വാസ്‌നിക്കിനെ ചുമതലപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News