പാരീസ് ഭീകരാക്രമണം; മുഖ്യസൂത്രധാരന്‍ ബ്രസല്‍സില്‍ അറസ്റ്റില്‍; അബ്ദ്‌സലാമിനെ പിടികൂടിയത് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍

പാരിസ്: കഴിഞ്ഞ നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സലാഹ് അബ്ദ്‌സലാം അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ബ്രസല്‍സില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഫ്രഞ്ച് പൊലീസ് അറിയിച്ചു. തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ സലാഹിന് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രസല്‍സിലെ ഫഌറ്റില്‍നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച സലാമിന്റെ വിരലടയാളം ശേഖരിച്ച പൊലീസ്‌സംഘം ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2015 നവംബര്‍ 13നുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തിരുന്നു. 130 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News