പ്രണയം ട്വിറ്ററിലൂടെ തുറന്നു പറഞ്ഞ് മല്ലിക ഷെരാവത്ത്; കാമുകന്‍ ബിസിനസുകാരന്‍ സിറില്‍; ചിത്രം കാണാം

തന്റെ പുതിയ പ്രണയബന്ധത്തെക്കുറിച്ച് ട്വിറ്ററിലൂടെ തുറന്നു പറഞ്ഞ് ബോളിവുഡ് താരം മല്ലിക ഷെരാവത്ത്.

‘നിങ്ങള്‍ സ്‌നേഹിക്കുന്നയാള്‍ തിരിച്ചും സ്‌നേഹിക്കുക എന്നത് അസുലഭമായ കാര്യമാണ്’ – മല്ലിക പറയുന്നു. ഇതിനൊപ്പം റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ സിറില്‍ ഓക്‌സന്‍ഫാന്‍സിനൊപ്പമുള്ള ചിത്രവും മല്ലിക ട്വീറ്റ് ചെയ്തിട്ടുണ്ട്.

malika

പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് സിറില്‍. പൊതുസുഹൃത്തുക്കള്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടതും അടുത്തതും. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ഒരു ലക്ഷ്വറി കാര്‍ അടക്കം വിലയേറിയ സമ്മാനങ്ങളാണ് സിറില്‍ മല്ലികയ്ക്ക് സമ്മാനിച്ചതെ്‌നാണ് ഗോസിപ്പ് മാധ്യമങ്ങളില്‍ നിറയുന്ന റിപ്പോര്‍ട്ടുകള്‍. ഡാനിയല്‍ ലീ സംവിധാനം ചെയ്യുന്ന ‘ദി ലോസ്റ്റ് ടോംബ്’ എന്ന ഹോളിവുഡ് ചിത്രത്തിലാണ് മല്ലിക അഭിനയിക്കാനിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here