മണിയുടെ അവസാന സ്റ്റേജ് പരിപാടി ശ്രീകൃഷ്ണപുരത്ത്; ക്ഷീണം വകവയ്ക്കാതെ പരിപാടി അവതരിപ്പിച്ചത് അഞ്ചു മണിക്കൂര്‍; നിശ്ചയിച്ചിരുന്നത് മൂന്നു മണിക്കൂര്‍

kalabhavan-mani

കലാഭവന്‍ മണി അവസാനമായി സ്റ്റേജ് പരിപാടി അവതരിപ്പിച്ചത് പാലക്കാട് ശ്രീകൃഷ്ണപുരത്ത്. ഫെബ്രുവരി 28ന് ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടന പരിപാടിയിലെ സ്റ്റേജ് ഷോയാണ് മണി അവതരിപ്പിച്ച അവസാന പരിപാടി. ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് പരിപാടി ആരംഭിച്ച മണി അഞ്ചു മണിക്കൂറോളം നാടന്‍ പാട്ടുകള്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു.

മൂന്ന് മണിക്കൂര്‍ പരിപാടിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും കാണികളുടെ അഭ്യര്‍ത്ഥന പ്രകാരം അഞ്ച് മണിക്കൂറോളം മണി പരിപാടി അവതരിപ്പിച്ചതായും സംഘാടകര്‍ ഓര്‍ത്തെടുക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും താന്‍ എന്നാല്‍ ഒരിക്കലും മത്സരിക്കില്ലെന്നും മണി പരിപാടിക്കിടെയില്‍ പറഞ്ഞു. പത്താം ക്ലാസില്‍ മൂന്നുവട്ടം തോറ്റവനാണ് താന്‍. തനിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും മണി പറഞ്ഞിരുന്നു.

പ്രാദേശികചാനല്‍ പകര്‍ത്തിയ പരിപാടിയുടെ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News