റഷ്യയില്‍ വിമാനം തകര്‍ന്ന് മരിച്ചത് മലയാളി ദമ്പതികള്‍; മരിച്ചത് ശ്യാം മോഹനും ഭാര്യ അഞ്ജുവും; ആകെ മരണസംഖ്യ 62

മോസ്‌കോ: ദുബായില്‍ നിന്ന് റഷ്യയിലേക്ക് പോയ യാത്രാ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍ മലയാളി ദമ്പതികല്‍. പെരുമ്പാവൂര്‍ സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് മരിച്ചത്. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശികളായ ശ്യാം മോഹന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. റഷ്യയില്‍ ആയുര്‍വേദ റിസോര്‍ട്ട് ജീവനക്കാരാണ് ഇരുവരും. ഇന്നലെയാണ് ശ്യാമും അഞ്ജുവും കൊച്ചിയില്‍ നിന്ന് ദുബായ് വഴി റഷ്യയിലേക്ക് പോയത്. അപകടത്തില്‍ ആകെ 62 പേരാണ് കൊല്ലപ്പെട്ടത്. 44 റഷ്യക്കാരും എട്ട് യുക്രൈന്‍ സ്വദേശികളും ഒരു ഉസ്ബക്കിസ്താന്‍ സ്വദേശിയുമാണ് മരിച്ച മറ്റുള്ളവര്‍. ഏഴു വിമാനജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇതില്‍ ആറുപേരും റഷ്യക്കാരല്ല.

ഫ് ളൈ ദുബായുടെ എഫ്ഇസ്ഡ് 981 ബോയിംഗ് വിമാനമാണ് അപകടത്തില്‍പെട്ടത്. 55 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തെക്കന്‍ റഷ്യയിലെ റോസ്‌റ്റോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് സംഭവം. മോശം കാലാവസ്ഥയെ തുടര്‍ന്ന് റണ്‍വേ കാണാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യശ്രമത്തില്‍ ഇറക്കാന്‍ സാധിക്കാതെ പറന്നുയര്‍ന്ന വിമാനം, രണ്ടാമത് ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. തകര്‍ന്ന് വീണ ശേഷം വിമാനത്തിന് തീപിടിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്.

റഷ്യന്‍ സമയം പുലര്‍ച്ചെ 3.50നായിരുന്നു അപകടം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.38നാണ് വിമാനം പുറപ്പെട്ടത്. യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്നു 115 കിലോമീറ്റര്‍ കിഴക്കാണ് റോസ്‌റ്റോവ് വിമാനത്താവളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News