റാഞ്ചിയില്‍ പോത്തു കച്ചവടക്കാരെ അജ്ഞാതര്‍ മരത്തില്‍ കെട്ടി തൂക്കിക്കൊന്നു; ബീഫ് കൊലപാതകങ്ങളുടെ തുടര്‍ച്ചയെന്ന് സംശയം

റാഞ്ചി: റാഞ്ചിയില്‍ രണ്ടു പോത്തു കച്ചവടക്കാരെ അജ്ഞാതര്‍ ആക്രമിച്ച ശേഷം മരത്തില്‍ കെട്ടി തൂക്കിക്കൊന്നു. മുഹമ്മദ് മജ്‌ലൂം(35), അസദ്ഖാന്‍(15) എന്നിവരാണ് കൊല്ലപ്പെട്ടത്. റാഞ്ചിക്ക് സമീപം ലാത്ത്ഹാര്‍ ജില്ലയിലെ ജബ്ബാര്‍ ഗ്രാമത്തിലാണ് സംഭവം.

എട്ടോളം പോത്തുകളുമായി വെള്ളിയാഴ്ച ചന്തയിലേക്ക് പോകുകയായിരുന്നു മുഹമ്മദും അസദ്ഖാനും. വഴിയില്‍ വച്ച് ഇരുവരെയും തടഞ്ഞ സംഘം കൈകള്‍ പിറകില്‍ കെട്ടിയ ശേഷം അടുത്തുള്ള മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു. ഇവരുടെ വായും തുണികൊണ്ട് കെട്ടിവച്ച നിലയിലായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ വൈരാഗ്യമാണോ, ബീഫ് കൊലപാതകങ്ങളുടെ തുടര്‍ച്ചയാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് ലാത്ത്ഹാര്‍ എസ്.പി അനൂപ് ബിര്‍താരേ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here