പാഡിയിലെ മദ്യപാനസംഘത്തില്‍ യുവസംവിധായകനുമെന്ന് സൂചന; കീടനാശിനി തോട്ടത്തിലെ ആവശ്യത്തിന് എത്തിച്ചതല്ലെന്ന് മാനേജറുടെ മൊഴി; സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ദിവസം പാഡിയിലെത്തി മദ്യപിച്ചവരില്‍ യുവസംവിധായകനുമുണ്ടെന്ന് സൂചന. തൊടുപുഴയില്‍ നിന്നുള്ള സംവിധായകനാണ് അന്ന് പാഡിയിലുണ്ടായിരുന്നതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍മാരായ ജാഫര്‍ ഇടുക്കി, സാബു എന്നിവരില്‍ നിന്നും വീണ്ടും മൊഴി എടുക്കും. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കീടനാശിനിയുടെ സാന്നിധ്യം ശരീരത്തിലുണ്ടാകാന്‍ രണ്ടു സാധ്യതകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ബോധപൂര്‍വ്വം മണിയുടെ സുഹൃത്തുക്കള്‍ തന്നെ കീടനാശിനി കലര്‍ത്തിയ മദ്യം നല്‍കിയതാകാം അല്ലെങ്കില്‍ മണി സ്വയം കീടനാശിനി കഴിച്ചതാകാം. ഇത്തരമൊരു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

ഇതിനിടെ ഡിവൈ.എസ്പി സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘം മണിയുടെ സഹോദരന്‍ രാമകൃഷ്ണന്റെ മൊഴി എടുത്തു. കീടനാശിനി തോട്ടത്തിലെ ആവശ്യത്തിനായി എത്തിച്ചതല്ലെന്ന് മാനേജര്‍ ജോബി പറഞ്ഞു. മരുന്ന് ജാതിയ്ക്ക് അടിക്കാന്‍ എത്തിച്ചതാകാമെന്ന വാദം തെറ്റെന്നും ജോബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News