സോഷ്യല്‍മീഡിയയില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന നഗ്നചിത്രങ്ങള്‍ തന്റേതല്ലെന്ന് നടിയും മോഡലുമായ റോസിന്‍ ജോളി. തന്റെ നഗ്നചിത്രങ്ങളെന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ അത് താനല്ലെന്നും തന്റെ പേരില്‍ ആരോ വ്യാജമായി നിര്‍മിച്ച ചിത്രങ്ങളാണെന്നും റോസിന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
നമുക്ക് ചുറ്റും ഇത്തരം കാര്യങ്ങള്‍ നടക്കുന്നതില്‍ അതിയായ സങ്കടമുണ്ട്. താനാണ് ഈ ചിത്രത്തിലെന്ന് തെറ്റിദ്ധരിച്ച എല്ലാവരും, വസ്തുത മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നും തന്നെ പിന്തുണക്കണമെന്നും റോസിന്‍ ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് പ്രത്യേകം നന്ദിയും റോസിന്‍ രേഖപ്പെടുത്തി. തന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളും റോസിന്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങളുണ്ടെന്നും എന്നാലത് പ്രസിദ്ധീകരണയോഗ്യമല്ലെന്നും റോസിന്‍ പറയുന്നു.
THIS IS NOT ME! AYAL NJAN ALLA!Dear friends it has come to my notice that there are certain nude /obscene/vulgur…
Posted by Rosin Jolly Official on Friday, March 18, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post