ജപ്തി നേരിടുന്ന ടെന്നീസ് ക്ലബിന് കുടിശിക ഇനത്തില്‍ ഇളവ് ലഭിക്കാന്‍ മുഖ്യമന്ത്രി ഇടപ്പെട്ടു; 11 കോടി അടക്കേണ്ട ക്ലബ് രണ്ടര ലക്ഷം അടച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവ്; തെളിവുകള്‍ പീപ്പിളിന്

തിരുവനന്തപുരം: പാട്ട കുടിശിക അടക്കാത്തതിനാല്‍ ജപ്തി നടപടി നേരിടുന്ന തിരുവനന്തപുരം ടെന്നീസ് ക്ലബിന് കുടിശിക ഇനത്തില്‍ കോടികളുടെ ഇളവ് ലഭിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടു. ഇതിന്റെ തെളിവുകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു.

ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാനും ഫയല്‍ ക്യാബിനറ്റിനേക്ക് വിളിപ്പിക്കാനും മുഖ്യമന്ത്രി കുറിപ്പെഴുതി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഖജനാവിന് 11 കോടിയിലേറെ രൂപയുടെ നഷ്ടം. 11 കോടി അടക്കേണ്ട ക്ലബ് രണ്ടര ലക്ഷം അടച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു.

11 A

11 കോടി 9 ലക്ഷം രൂപ പാട്ട കുടിശികയുളള തിരുവനന്തപുരം ടെന്നീസ് ക്ലബ് കഴിഞ്ഞ 21 വര്‍ഷമായി സര്‍ക്കാരിലേക്ക് കുടിശിക അടക്കുന്നില്ല. പാട്ട കുടിശിക അടക്കാത്ത ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് അക്കൗണ്ട് ജനറല്‍ മുന്നറിപ്പ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ജില്ലാ കളക്ടര്‍ ജപ്തി നോട്ടീസ് നല്‍കി. 15 ദിവസത്തിനകം തുക അടച്ചില്ലെങ്കില്‍ ബൂമി കണ്ടുകെട്ടുമെന്നായിരുന്നു ഉത്തരവ്. നോട്ടീസ് കൈപറ്റിയ ടെന്നീസ് ക്ലബ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ കത്തിന്റെ പുറത്താണ് കാലതാമസം കൂടാതെ തീരുമാനം എടുക്കാനും ഫയല്‍ ഉടന്‍ തന്നെ ക്യാബിനറ്റില്‍ വയ്ക്കാനും മുഖ്യമന്ത്രി കുറിപെഴുതിയതോടെ ഫെബ്രുവരി 25ന് ചേര്‍ന്ന ക്യാബിനറ്റ് പാട്ടകുടിശിക കോടികളുടെ ഇളവ് അനുവദിച്ചു.

12 B

13 B

1995 മുതല്‍ അടക്കാനുളള മൊത്തം കുടിശികയുടെ 0.2ശതമാനം ഈടാക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. പതിനൊന്ന് കോടിയിലേറെ കുടിശികയുളള ക്ലബിന് രണ്ടര ലക്ഷം മാത്രം ഇനി അടച്ചാല്‍ മതി. ജപ്തി നടപടി നേരിടുന്ന ക്ലബിന് പാട്ടകുടിശികയില്‍ ഇളവ് നല്‍കിയത് വഴി പൊതുഖജനാവിലേക്ക് വരേണ്ട കോടികള്‍ നഷ്ടപ്പെട്ടു. പാട്ട കുടിശിഖ അടച്ച് തീര്‍ക്കുന്ന മുറക്ക് ഭൂമി പതിച്ച് നല്‍കാന്‍ മാര്‍ച്ച് ഒന്നിന് ചേര്‍ന്ന ക്യാബിനറ്റ് തീരുമാനമെടുത്തെങ്കിലും വിവാദമാകുമെന്ന ഭയത്താല്‍ തീരുമാനം പിന്‍വലിച്ചു. മെത്രാന്‍ കായല്‍, കടമകുടിയിലേയും വിവാദ തീരുമാനങ്ങള്‍ എടുത്ത അതേ മന്ത്രിസഭായോഗത്തില്‍ അജണ്ടക്ക് പുറത്തുളള ഇനമായിട്ടാണ് ഇത് പരിഗണിച്ചതെന്നതും ശ്രദ്ധേയം.

15

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News