പാടിയില്‍ നിന്ന് സാധനങ്ങള്‍ കടത്തിയത് രണ്ടു ചാക്കുകളിലായി; അപരിചിതരായ ചിലരും സഹായികള്‍ക്കൊപ്പം ഉണ്ടായിരുന്നു; രാവിലെ മണി ആരോഗ്യവാനായിരുന്നെന്നും സാക്ഷി മണികണ്ഠന്റെ വെളിപ്പെടുത്തല്‍

തൃശ്ശൂര്‍: മണിയെ അബോധാവസ്ഥയില്‍ കണ്ടു എന്നു പറയപ്പെടുന്ന ദിവസം രാവിലെ മണി നല്ല ആരോഗ്യവാനായിരുന്നെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. പാടിക്ക് സമീപം പലഹാര നിര്‍മാണ ശാലയില്‍ ജോലി ചെയ്യുന്ന മണികണ്ഠനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് മണിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടിട്ടില്ല. മണിയുടെ സഹായിയാ വിപിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മറ്റു ചിലര്‍ സമീപത്ത് ഉറക്കത്തിലായിരുന്നെന്നും മണികണ്ഠന്‍ വെളിപ്പെടുത്തി.

തൊട്ടടുത്ത ദിവസമാണ് മണിയെ സഹായികള്‍ ആശുപത്രിയിലാക്കിയത്. ഇതിനു ശേഷം സഹായികള്‍ ഔട്ട്ഹൗസ് വൃത്തിയാക്കുന്നതു കണ്ടു. രണ്ടു ചാക്കുകളിലായിട്ടാണ് സാധനങ്ങള്‍ പുറത്തേക്കു കൊണ്ടുപോയത്. ഇതു താന്‍ വ്യക്തമായി കണ്ടതാണ്. അപരിചിതരായ ചിലരും ഇവരോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, പൊലീസ് തന്റെ മൊഴി എടുത്തിട്ടില്ലെന്നും മണികണ്ഠന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News