നെയ്മര്‍ക്കെതിരെ നികുതി വെട്ടിപ്പിനു കേസ്; 351 കോടി രൂപ പിഴയൊടുക്കാന്‍ ബ്രസീലിയന്‍ കോടതിയുടെ ഉത്തരവ്

റിയോ ഡി ജനീറോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറോട് നികുതി വെട്ടിപ്പിന് പിഴയടയ്ക്കാന്‍ ബ്രസീലിയന്‍ കോടതി ഉത്തരവിട്ടു. 53 ദശലക്ഷം ഡോളര്‍ അഥവാ 351,83,22,850 കോടി രൂപയാണ് നെയ്മര്‍ പിഴയായി അടയ്‌ക്കേണ്ടത്. നികുതി വെട്ടിപ്പിന് കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. റിയോ ഡി ജനീറോ ഫെഡറല്‍ കോടതിയാണ് ഉത്തരവിട്ടത്. ബാഴ്‌സലോണയില്‍ നിന്നും മുന്‍ ക്ലബുകളായ സാന്റോസ്, സ്‌പോണ്‍സര്‍മാരായ നൈക് എന്നിവയില്‍ നിന്ന് ലഭിച്ച വരുമാനം വെളിപ്പെടുത്തുന്നതില്‍ നെയ്മര്‍ പരാജയപ്പെട്ടെന്നു കോടതി വിലയിരുത്തി.

കോടതി വിധിക്കെതിരെ നെയ്മര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. നെയ്മര്‍ മേല്‍കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് നെയ്മറുടെ 352 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കോടതി മരവിപ്പിച്ചിരുന്നു. ഒരു സ്വകാര്യ വിമാനം, യാട്ട്, മറ്റു സ്വത്തുക്കള്‍ എന്നിവയെല്ലം ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, നെയ്മറോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News