വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ചു കൊന്നു; കൊന്നത് എട്ടു ദിവസം ഭീതിവിതച്ച കൊലയാളിയെ

ഗൂഡല്ലൂര്‍: വയനാട്ടിലെ ഗൂഡല്ലൂരിനടുത്ത് ദേവര്‍ഷോലയില്‍ ഭീതിവിതച്ച നരഭോജി കടുവയെ വെടിവച്ചു കൊന്നു. എട്ട് ദിവസമായി ഭീതിവിതച്ചിരുന്ന കടുവയെയാണ് കാത്തിരിപ്പിനൊടുവില്‍ വെടിവച്ചു കൊന്നത്. ദൗത്യത്തിനിടെ രണ്ടു ദൗത്യസേനാംഗങ്ങള്‍ക്കും പരുക്കേറ്റു. മയക്കുവെടി വയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വെടിവച്ചു കൊല്ലാന്‍ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച ഒരു ഝാര്‍ഖണ്ഡ് സ്വദേശിയായ എസ്റ്റേറ്റ് തൊഴിലാളി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വുഡ്ബ്രയര്‍ എസ്റ്റേറ്റ് പരിസരത്തും മറ്റുമായി 52 നിരീക്ഷണ കാമറകളും എട്ട് കൂടുകളും സ്ഥാപിച്ചിരുന്നു. പല ക്യാമറകളിലും കടുവയുടെ ചിത്രം പതിയുകയും ചെയ്തു. കടുവകളുടെ സാന്നിധ്യം മനസ്സിലാക്കുന്നതിന് പരിശീലനം ലഭിച്ച റാണയെന്ന പൊലീസ് നായയെ കര്‍ണ്ണാടകയിലെ ബന്ദിപ്പൂരില്‍ നിന്ന് വയനാട്ടില്‍ എത്തിച്ചു. കൂട് വച്ച് പിടികൂടാന്‍ സാധിക്കാതെ വന്നാല്‍ കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കടുവയെ വെടിവച്ച് കൊല്ലാനായിരുന്നു തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News