മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് റെയ്‌സിംഗ് താരം കൊല്ലപ്പെട്ടു; മരിച്ചത് ടുണീഷ്യന്‍ താരം

ദോഹ: ഖത്തറില്‍ മോട്ടോ ഗ്രാന്‍ഡ്പ്രിക്‌സ് സന്നാഹ മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് റേസര്‍ കൊല്ലപ്പെട്ടു. ടുണീഷ്യന്‍ റേസിംഗ് താരം തൗഫിക് ഗട്ടൗഷിയാണ് കൊല്ലപ്പെട്ടത്. ലൊസൈല്‍ 600 എന്ന പേരില്‍ സംഘടിപ്പിച്ച റേസിനിടെയാണ് തൗഫികിന് പരുക്കേറ്റത്. 49 വയസ്സാണ് തൗഫികിന്. ദോഹയിലെ ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം. പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തൗഫിക്.

15 ലാപ്പ് മത്സരമായിരുന്നു പറഞ്ഞിരുന്നത്. ഇതിന്റെ 10-ാമത് ലാപ്പിലാണ് അപകടം ഉണ്ടായത്. ഉടനടി ട്രാക്കില്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ലൊസൈല്‍ 600 എന്നത് ഒരു ക്ലബ് തല മത്സരമാണ്. മോട്ടോജിപി റേസിനു മുന്നോടിയായാണ് ഇതു സംഘടിപ്പിക്കുന്നത്. 600 സിസി ബൈക്ക് റേസ് ഫ് ളഡ്‌ലൈറ്റിലാണ് നടക്കാറുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News