പാടിയില്‍ വാറ്റുചാരായം എത്തിക്കാറുണ്ടായിരുന്നെന്ന് ജോമോന്‍; ചാരായം എത്തിച്ചത് മണിയുടെ സഹായി അരുണിനു വേണ്ടി; മണി ചാരായം കഴിക്കാറില്ലെന്നും ജോമോന്‍ പീപ്പിളിനോട്

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ പാടിയില്‍ ചാരായം എത്തിക്കാറുണ്ടായിരുന്നെന്ന് ചാരായം കൊണ്ടുവന്നു കൊടുത്തെന്ന് പറയപ്പെടുന്ന ചാലക്കുടി സ്വദേശി ജോമോന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, ഒരുമാസം മുമ്പാണ് താന്‍ പാടിയില്‍ ചാരായം എത്തിച്ചത്. അതും മണിക്കു വേണ്ടിയല്ല ചാരായം എത്തിച്ചത്. മണിയുടെ സഹായി അരുണിനു വേണ്ടിയാണ് ചാരായം എത്തിച്ചത്. മണി കഴിച്ചിരുന്നില്ലെന്നും കഴിച്ചത് മുരുകനും ബിനുവുമായിരുന്നു. പൊലീസ് തന്നെ ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണവുമായി ഏതുരീതിയിലും സഹകരിക്കുമെന്നും ഇപ്പോള്‍ അബുദാബിയിലുള്ള ജോമോന്‍ കൈരളി പീപ്പിളിനോടു വെളിപ്പെടുത്തി.

‘ഫെബ്രുവരി ഏഴിനാണ് അരുണ്‍ പറഞ്ഞതനുസരിച്ച് താന്‍ ചാരായവുമായി പാടിയില്‍ എത്തിയത്. അതിനെ രണ്ടുദിവസം മുമ്പ് അരുണ്‍ തന്റെ കയ്യില്‍ ചാരായം കണ്ടിരുന്നു. അന്നു രുചിച്ചു നോക്കിയ ശേഷം തനിക്കും ഒരുദിവസം എത്തിച്ചു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഫെബ്രുവരി 7ന് ചാരായവുമായി എത്തിയത്. എന്നാല്‍, അന്ന് അരുണ്‍ അവിടെ ഉണ്ടായിരുന്നില്ല. ബിനുവും മുരുകനുമാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് താന്‍ ഒഴിച്ചു കൊടുക്കുകയും ചെയ്തു. ബാക്കിവന്ന ചാരായം രണ്ടോ മൂന്നോ പെഗ് വീട്ടിലേക്ക് കൊണ്ടുപോയി.

പിറ്റേന്നു അരുണ്‍ തന്നെ വിളിക്കുകയും തന്റെ വീട്ടിലേക്ക് വരുകയും ചെയ്തു. എന്റെ വീട്ടില്‍ 400 മീറ്റര്‍ അകലം മാത്രമേ ഉള്ളു അരുണിന്റെ വീട്ടിലേക്ക്. വീട്ടിനു പുറകില്‍ താന്‍ ഒളിപ്പിച്ചുവച്ചിരുന്ന ചാരായം ഞാന്‍ എടുത്ത് അരുണിനു കൊടുത്തു. അത് അന്നുതന്നെ തീര്‍ന്നു. അതിനുശേഷം ഫെബ്രുവരി 15നു തന്നെ താന്‍ ജോലിസ്ഥലമായ അബുദാബിയിലേക്ക് തിരിച്ചു പോയെന്നും ജോമോന്‍ വെളിപ്പെടുത്തി. ഇതിനു ശേഷം ഒരുമാസത്തിനുള്ളില്‍ അവിടെ എന്തൊക്കെ സംഭവിച്ചെന്ന് അറിയില്ലെന്നും ജോമോന്‍ പറഞ്ഞു.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News