സൗരയൂഥത്തില്‍ ഒരു പുതിയ വിചിത്ര ഗ്രഹത്തെ കണ്ടെത്തി; പുതിയ ഗ്രഹം ഭൂമിയില്‍ നിന്ന് 117 പ്രകാശവര്‍ഷം അകലെ

സൗരയൂഥത്തില്‍ ഒരു പുതിയ ഗ്രഹത്തെ കൂടി ഗവേഷകര്‍ കണ്ടെത്തി. അല്‍പം വിചിത്ര സ്വഭാവം കാണിക്കുന്ന ഈ ഗ്രഹം ഭൂമിയില്‍ നിന്ന് 117 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. സ്വന്തം നക്ഷത്രത്തെ അണ്ഡാകൃതിയില്‍ വലംവയ്ക്കുന്നതാണ് ഈ ഗ്രഹത്തിന്റെ വിചിത്ര സ്വഭാവം. സൂര്യകേന്ദ്രത്തില്‍ നിന്നും അകലെയാണ് ഗ്രഹത്തിന്റെ ഭ്രമണപഥം. വൃത്താകൃതിയോടു കൂടിയ നിരവധി ഗ്രഹങ്ങള്‍ ഇതിനു മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും എക്‌സന്‍ട്രിക് ആയ ഗ്രഹമാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. HD 20782 എന്നാണ് പുതിയ ഗ്രഹത്തിനു പേരു നല്‍കിയിട്ടുള്ളത്.

മറ്റു ഗ്രഹങ്ങള്‍ വൃത്താകൃതിയില്‍ സൂര്യനെ ചുറ്റുമ്പോള്‍ ഈ വിചിത്ര സ്വഭാവക്കാരന്‍ അല്‍പം പരന്നാണ് സൂര്യനെ ചുറ്റുന്നത്. സ്വന്തം നക്ഷത്രത്തില്‍ നിന്ന് ഏറെ അകന്നാണ് സഞ്ചാരപഥവും. കറങ്ങി അടുത്തെത്തുമ്പോള്‍ അതിവേഗത്തില്‍ കറങ്ങിപ്പോകുകയും ചെയ്യുന്നു. ഭൂമിക്കും സൂര്യനുമിടയില്‍ സ്വന്തം നക്ഷത്രത്തില്‍ നിന്ന് രണ്ടര ഇരട്ടി ദൂരം അകലെയാണ് ഗ്രഹത്തിന്റെ സഞ്ചാരപഥം. അടുത്തെത്തുക എന്നാല്‍, 0.06വരെ അടുത്തെത്തുകയും ചെയ്യും. അതായത് മെര്‍ക്കുറി ഗ്രഹം യാത്ര ചെയ്യുന്നതിനേക്കാള്‍ അടുത്തെത്തുമെന്ന് സാരം.

ജൂപിറ്ററിനേക്കാള്‍ വലുതാണ് ഗ്രഹം. എന്നാല്‍, ഇത് സ്വന്തം നക്ഷത്രത്തെ ചുറ്റുന്നത് ഒരു വാല്‍നക്ഷത്രത്തെ പോലെയാണ്. ഗ്രഹം സ്വന്തം നക്ഷത്രത്തോട് അടുത്തെത്തുമ്പോള്‍ ഒരു പ്രകാശ പ്രതിഫലനത്തിന്റെ ചുവടു പിടിച്ചാണ് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. ഈ പ്രകാശത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതോടെ ഗ്രഹത്തിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനാകുമെന്ന് കരുതപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News