മോഹന്‍ലാലിന്റെ മകളും സിനിമയിലേക്കോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന വിസ്മയയുടെ സിനിമാപ്രവേശം

ദുല്‍ഖര്‍ സല്‍മാന്‍, പ്രിഥ്വിരാജ്, വിനീത് ശ്രീനിവാസന്‍ എന്നീ താരമക്കളുടെ പട്ടികയിലേക്ക് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും വരുമോ? സോഷ്യല്‍ മീഡിയയും സിനിമാ ലോകവും ഇന്നു ഉറ്റു നോക്കുന്നത് അതാണ്. സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമയിലേക്ക് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ദുബായിലെ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടത്തുന്ന സ്‌റ്റേജ് ഷോയ്ക്ക് വിസ്മയം 2016 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇത് മകളുടെ സിനിമാ രംഗപ്രവേശത്തിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്.

വിസ്മയയുടെ സിനിമാ പ്രവേശം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിക്കഴിഞ്ഞു.
താരപുത്രിമാരില്‍ മേനകയുടെ മകള്‍ കീര്‍ത്തി സുരേഷും തമിഴില്‍ ശ്രുതി ഹാസനും തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇവര്‍ക്ക് പിന്നാലെ വിസ്മയയും രംഗത്തേക്ക് വരുമോ എന്നാണ് ലാല്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്.
വിനീത്, സുരാജ് വെഞ്ഞാറമ്മൂട്, കാവ്യ മാധവന്‍, ആശാ ശരത്, പ്രിയാ മണി, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് വിസ്മയം 2016ല്‍ അണിനിരക്കുന്ന താരങ്ങള്‍. ഏപ്രില്‍ 8ന് ആണ് പരിപാടി.

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും സിനിമയില്‍ എത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര ചലനം ഉണ്ടാക്കാന്‍ പ്രണവിനായിരുന്നില്ല. കാമറയ്ക്കു മുന്നിലല്ല, പിന്നിലായിരുന്നു മിക്കപ്പോഴും പ്രണവ്. അഭിനയരംഗത്തേക്ക് കടന്നിരുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News