ലൈംഗികദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഹള്‍ക് ഹോഗന്, ഗോകര്‍ മീഡിയ 115 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; അപ്പീല്‍ പോകുമെന്ന് ഗോകര്‍ മീഡിയ

മുന്‍ റസലിംഗ് താരം ഹള്‍ക് ഹോഗന്റെ ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച ഗോകര്‍ മീഡിയ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. തന്റെ സ്വകാര്യത നശിപ്പിച്ചെന്നു ആരോപിച്ച് ഹള്‍ക് ഹോഗന്‍ തന്നെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഫ് ളോറിഡ കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ച തന്നെ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനായി ജൂറി വീണ്ടും ചേരും. വിധിപ്രസ്താവം കേട്ട് ഹള്‍ക് കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. അതേസമയം, വിധിക്കെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഗോകര്‍ മീഡിയ ഉടമ നിക് ഡെന്റണ്‍ പറഞ്ഞു. ഫ് ളോറിഡ കോടതിയില്‍ ഹാജരാക്കാത്ത തെളിവ് മേല്‍കോടതിയില്‍ ഹാജരാക്കുമെന്നും നിക് ഡെന്റണ്‍ പറഞ്ഞു.

ഒരാളുടെ സ്വകാര്യതയിലുള്ള കടന്നു കയറ്റത്തിനെതിരായ വിധിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് ഹോഗന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗോകര്‍ മീഡിയക്കെതിരെ 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹള്‍ക് ഹോഗന്‍ കോടതിയെ സമീപിച്ചിരുന്നത്. സുഹൃത്തിന്റെ ഭാര്യയുമൊത്ത് ഹള്‍ക് ഹോഗന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഗോകര്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനായിരുന്നു കേസ്. 2012-ല്‍ പോസ്റ്റ് ചെയ്ത വീഡിയോ തന്റെ സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ചാണ് ഹോഗന്‍ കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News