മറഞ്ഞിരിക്കുന്ന അഗ്നിപര്‍വ്വതമാണ് കരീന കപൂറെന്ന് കി ആന്‍ഡ് ക സംവിധായകന്‍ ആര്‍ ബല്‍കി; ആ വാക്കുകള്‍ക്ക് പിന്നിലെ രഹസ്യമെന്ത് ?

ബോളിവുഡ് താരം കരീന കപൂര്‍ മറഞ്ഞിരിക്കുന്ന അഗ്നിപര്‍വ്വതമെന്ന് സംവിധായകന്‍ ആര്‍ ബല്‍കി. താന്‍ കരീനയുടെ കടുത്ത ആരാധകനാണ്. അവരുടെ അഭിനയത്തിലുള്ള കഴിവ് ഒളിഞ്ഞിരിക്കുന്ന അഗ്നിപര്‍വതം പോലെയാണ്. ഇന്നത്തെ സാഹചര്യത്തിന് പറ്റിയ നടിയാണ് കരീന. നാടകാഭിനയം പോലെയല്ല കരീനയുടെ അഭിനയമെന്നും ആര്‍ ബല്‍കി പറഞ്ഞു.

കരീന സാമര്‍ത്ഥ്യമുള്ളവളാണ്. ചുറ്റും എന്ത് നടക്കുന്നു എന്നതിനെപ്പറ്റി കരീനയ്ക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ ലളിതമായ ഇടപെടലാണ് കരീനയുടേത്. സ്വന്തം കഴിവില്‍ ബോധ്യമുള്ളവളാണ് കരീന. കരീന അഭിനയിക്കുമ്പോള്‍ സംവിധാനം കുറച്ചുകൂടി എളുപ്പമാണ് എന്നും ബല്‍കി പറഞ്ഞു. കരീന കപൂറും അര്‍ജുന്‍ കപൂറും ഒന്നിച്ചഭിനയിച്ച കി ആന്‍ഡ് കായുടെ സംവിധായകനാണ് ആര്‍ ബല്‍കി.

കി ആന്‍ഡ് കായുടെ ട്രെയ്‌ലര്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News