മറയൂരില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മൂന്ന് പേര്‍ പിടിയില്‍; സംഭവം ചന്ദനമോഷണം പുറത്തറിയാതിരിക്കാന്‍

മറയൂര്‍: ചന്ദന മോഷണത്തിലെ പങ്കാളിത്തം പുറത്തറിയാതിരിക്കാന്‍ മോഷണ സംഘം യുവാവിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മറയൂര്‍ മേലാടിയില്‍ താമസം വിജരാജിന്റെ മകന്‍ മണികണ്ഠന്‍ (20) രാജയ്യ മകന്‍ നാഗരാജ്(21) ചട്ടമൂന്നാര്‍ സ്വദേശി വിനോദ് കുമാര്‍(25) എന്നിവരെയാണ് ഉദുമലപേട്ട പൊലീസ് മറയൂരില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്.

കഴിഞ്ഞ 12-ാം തീയതി മറയൂര്‍ പള്ളനാട് സ്വദേശി മുരൂകന്‍-ശാന്തി ദമ്പതികളുടെ മകന്‍ ചന്ദ്രബോസ്(18) ആണ് കൊല്ലപെട്ടത്. marayur sandalകഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. തിരിച്ചറിയാത്തതിനാല്‍ മൃതദേഹം പൊലീസ് കോയമ്പത്തൂര്‍ പൊതുശ്മശാനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മറവ് ചെയ്തിരുന്നു.

ഉദുമലപേട്ടയിലേക്ക് പോയ ചന്ദ്രബോസിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. റെയില്‍വേട്രാക്കില്‍ കണ്ട മൃതദേഹത്തിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ ബന്ധുക്കള്‍ യുവാവിനെ തിരിച്ചറിയുകയായിരുന്നു. ചന്ദ്രബോസിന്റെ ബന്ധുക്കളോടെ പൊലീസ് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

ഫെബ്രുവരിയില്‍ ചന്ദനമോഷണക്കേസുമായി ബന്ധപ്പെട്ട് ചന്ദ്രബോസിന്റെ ബന്ധുവായ സ്ത്രീയും കൗമാരക്കാരായ രണ്ടുപേരുമുള്‍പ്പടെ ആറുപേരെ മറയൂര്‍ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചന്ദന മോഷണത്തെ കുറിച്ച് അറിയാമായിരുന്ന ചന്ദ്രബോസ് ഒളിവില്‍ പോയി. ചന്ദ്രബോസിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും വനപാലകര്‍ പിടികൂടിയിരുന്നു. ചന്ദ്രബോസ് പൊലീസ് പിടിയിലായാല്‍ തങ്ങളും കുടുങ്ങുമെന്നുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ഇയാളെ അനുനയിപ്പിച്ച് ഉദുമലപേട്ടയില്‍ എത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. Marayur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News