വനിതാ ദിനത്തില്‍ മനുസ്മൃതി കത്തിച്ച അഞ്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കു നോട്ടീസ്; മാര്‍ച്ച് 21ന് മുന്‍പ് വിശദീകരണം നല്‍കണമെന്ന് ആവശ്യം

ദില്ലി: വനിതാ ദിനത്തില്‍ ജെഎന്‍യു ക്യാമ്പസില്‍ മനുസ്മൃതി കത്തിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കു നോട്ടീസ്. സംഭവത്തില്‍ പങ്ക് വ്യക്തമാക്കണമെന്നാണ് ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 21നു മുന്‍പ് വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് ആരോപിച്ചാണ് മുന്‍ എബിവിപി നേതാവ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ മനുസ്മൃതി കത്തിച്ചത്. എന്നാല്‍ പരിപാടിക്ക് സര്‍വകലാശാല അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുന്‍ എബിവിപി നേതാക്കളായ പ്രദീപ് നര്‍വാള്‍, രാഹുല്‍ യാദവ്, അങ്കിത് ഹാന്‍സ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്ക്കറും മനുസ്മൃതി കത്തിച്ചിട്ടുണ്ടെന്നും ജാതി, ലിംഗ വിവേചനങ്ങള്‍ക്ക് സാധുത നല്‍കുന്നതാണ് മനുസ്മൃതിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. മനുസ്മൃതി സ്ത്രീയെ വിലകുറഞ്ഞ വസ്തുവായാണ് കാണുന്നതെന്നും മോശമായാണ് ചിത്രീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്തരമൊരു പിന്തിരിപ്പന്‍ ആശയത്തിന് ഇടമില്ലെന്നും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News