സുവര്‍ണ ക്ഷേത്രത്തില്‍ സിനിമാ ഷൂട്ടിംഗ് നിരോധിച്ചു; മതപരമായ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക്

ദില്ലി: സിക്കുകാരുടെ ആരാധന കേന്ദ്രമായ സുവര്‍ണ ക്ഷേത്രത്തിലും പരിസരത്തും സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കില്ലെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി. സിനിമകളുടെ ചിത്രീകരണത്തിന് അനുമതി നല്‍കില്ലെന്നും എന്നാല്‍ മതപരമായ കാര്യങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും ചിത്രീകരണാനുമതി നല്‍കുമെന്നും എസ്ജിപിസി പ്രസിഡന്റ് അവ്താര്‍ സിംഗ് മക്കാര്‍ അറിയിച്ചു.

ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്കാണ് ക്ഷേത്രത്തിന്റെ മേല്‍നോട്ട ചുമതല.

പാക്കിസ്ഥാന്‍ തടവുകാരനായി പിടിച്ച ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിനെക്കുറിച്ചുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ഇവിടെ നടന്നിരുന്നു. ആമീര്‍ ഖാന്റെ രംഗ ദേ ബസന്തി, ഷാരൂഖ് ഖാന്റെ രബ്‌നേ ബനാ ദി ജോഡി എന്നിവയൊക്കെ സുവര്‍ണ ക്ഷേത്ര പരിസരത്ത് ചിത്രീകരിച്ചവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel