സ്വകാര്യസ്ഥലത്ത് നഗ്നനൃത്തം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി; വിധി മദ്യലഹരിയില്‍ യുവാക്കളും യുവതികളും ഫ്ളാറ്റില്‍ നഗ്നനൃത്തം നടത്തിയെന്ന കേസില്‍

മുംബൈ: സ്വകാര്യ സ്ഥലത്ത് നഗ്നനൃത്തം നടത്തുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. ഫഌറ്റില്‍ നഗ്നനൃത്തം നടത്തിയെന്ന് ആരോപിച്ച് അന്ധേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം യുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് എന്‍.എച്ച് പാട്ടീല്‍, എ.എം ബഹാദൂര്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 12നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മദ്യലഹരിയിലായിരുന്ന പതിമൂന്ന് യുവാക്കളും ആറു അര്‍ദ്ധനഗ്നരായ യുവതികളും ചേര്‍ന്ന് ഫഌറ്റില്‍ നഗ്നൃത്തം നടത്തിയെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോപണവിധേയര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. പൊതുസ്ഥലത്തെ അശ്ലീല പ്രദര്‍ശനം തടയുന്നതിനുള്ള ഐപിസി 294 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഫഌറ്റ് സ്വകാര്യ സ്ഥലമായി കണക്കാക്കാനാകില്ലെന്നും പൊതുസ്ഥലമായി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജേന്ദ്ര ശിരോദ്കര്‍ ഉന്നയിച്ച വാദം കോടതി തള്ളുകയായിരുന്നു. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News