‘ഞാന്‍ ഗര്‍ഭിണി; വയറ്റില്‍ വളരുന്നത് അഫ്രീദിയുടെ കുഞ്ഞ്’; വിവാദ വെളിപ്പെടുത്തലുകളുമായി അര്‍ഷി ഖാന്‍; അഫ്രീദി കിടപ്പറയിലും നല്ല കാമുകനെന്ന് താരം; വീഡിയോ കാണാം

ദില്ലി: തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടേതാണെന്ന് വെളിപ്പെടുത്തി പ്രശസ്ത ബോളിവുഡ് നടി അര്‍ഷി ഖാന്‍ രംഗത്ത്. ദൈനിക് ഭാസ്‌കറിന് നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് അര്‍ഷി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു കാമുകന്‍ എന്ന നിലക്ക് അഫ്രീദി നല്ലവനാണെന്നും തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് അഫ്രീദിയുടേതാണെന്നും അര്‍ഷി പറയുന്നു. അഫ്രീദി തന്നെ അംഗീകരിച്ചു. അദ്ദേഹം കിടപ്പറയിലും നല്ല കാമുകനാണ്, തന്നോടുള്ള സ്‌നേഹത്തില്‍ അഫ്രീദിക്ക് 100ല്‍ 100 പോയിന്റാണ്. മാത്രമല്ല, നല്ലൊരു സുഹൃത്തും വ്യക്തിയുമാണ് അഫ്രീദിയെന്നും അര്‍ഷി പറയുന്നു. താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്നും അഫ്രീദിയുടെ കുഞ്ഞാണ് വയറ്റില്‍ വളരുന്നതെന്നറിഞ്ഞാല്‍ ഏറെ സന്തോഷിക്കുന്നത് തന്റെ അമ്മയായിരിക്കുമെന്നും അര്‍ഷി പറഞ്ഞു. ദുബായിയിലെ ഒരു ഹോട്ടലില്‍വച്ചാണ് തങ്ങള്‍ ലൈംഗികമായി ബന്ധപ്പെട്ടതെന്നും അര്‍ഷി പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പും അഫ്രീദിയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് അര്‍ഷി രംഗത്തെത്തിയിരുന്നു. അഫ്രീദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വെളിപ്പെടുത്തലിലൂടെയാണ് അന്ന് അര്‍ഷി വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

അതേസമയം, പ്രശസ്തി നേടാനുള്ള അര്‍ഷിയുടെ തന്ത്രമാണിതെന്നാണ് അഫ്രീദിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. നാദിയ എന്ന ഭാര്യയില്‍ അഫ്രീദിക്ക് നാല് മക്കളുണ്ട്.

പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് 9ലെ മത്സരാര്‍ഥിയും ദ ലാസ്റ്റ് എംപറര്‍ എന്ന 4 ഡി ചിത്രത്തിലെ നായികയുമാണ് അര്‍ഷി ഖാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel