എസ്എആര്‍ ഗീലാനിക്ക് ജാമ്യം; രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയതിന് തെളിവില്ലെന്ന് ദില്ലി ഹൈക്കോടതി; രാജ്യദ്രോഹക്കുറ്റം കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപേക്ഷയില്‍ ഗീലാനി

ദില്ലി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ദില്ലി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ എസ് എ ആര്‍ ഗീലാനിക്ക് ജാമ്യം ലഭിച്ചു. അഫ്‌സല്‍ഗുരു അനുസ്മരണത്തിനോട് അനുബന്ധിച്ച് ദില്ലി പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗീലാനിക്ക് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള ആള്‍ജാമ്യവും കെട്ടിവയ്ക്കണം.

കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാനാണ് പ്രസ്‌ക്ലബ്ബില്‍ യോഗം ചേര്‍ന്നതെന്നും രാജ്യദ്രോഹമെന്ന് വിശേഷിപ്പിക്കാവുന്നതൊന്നും നടന്നിട്ടില്ലെന്നും ഗീലാനിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇന്ത്യയുടെ ആത്മാവിനെതിരായ കടന്നാക്രമണമാണ് ഗീലാനിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ദില്ലി പൊലീസ് വാദിച്ചു. ഫെബ്രുവരി 10ന് നടന്ന ചടങ്ങില്‍ അഫ്‌സല്‍ഗുരുവിനെയും മഖ്ബൂല്‍ഭട്ടിനെയും രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാണ് പൊലീസിന്റെ വാദം. രാജ്യദ്രോഹം, ഗൂഢാലോചന, അന്യായമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഗീലാനിക്കും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News