നായികയെ ചുംബിക്കാന്‍ അമ്മയുടെ അനുമതി ചോദിച്ച് നായകന്‍; ചുംബിക്കുന്നതില്‍ തെറ്റില്ലെന്ന് ഉപദേശം; രശ്മിയുമായുള്ള ചൂടന്‍ ചുംബനരംഗം കാണാം

ഹൈദരാബാദ്: സിനിമയിലെ ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ അമ്മയുടെ അനുമതി തേടി തെലുങ്ക് യുവനടന്‍ സിദ്ധു. ചുംബിക്കുന്നതില്‍ തെറ്റില്ലെന്നും, സിനിമയെ പ്രൊഫഷണലായി സമീപിച്ച് മുന്നോട്ട് പോകാന്‍ അമ്മ നിര്‍ദ്ദേശം നല്‍കിയതോടെയാണ് സിദ്ധു ചുംബനരംഗത്തില്‍ അഭിനയിച്ചതെന്നാണ് ഗോസിപ്പ് മാധ്യമങ്ങളില്‍ നിറയുന്ന റിപ്പോര്‍ട്ടുകള്‍.

പ്രവീണ്‍ സട്ടാരു സംവിധാനം നിര്‍വഹിക്കുന്ന ഗുണ്ടൂര്‍ ടാക്കീസ് എന്ന ചിത്രത്തില്‍ നായിക ജബര്‍ദസ്ത് രശ്മിയുമായുള്ള ചൂടന്‍ ചുംബനമായിരുന്നു സന്ദര്‍ഭം. സിദ്ധുവിന്റെ പ്രയാസം കണ്ട സംവിധായകന്‍ യുവദമ്പതികളുടെ ചുംബനരംഗം ഒഴിവാക്കാന്‍ വരെ തീരുമാനിച്ചു. എന്നാല്‍ രംഗത്തിന് സിനിമയിലുള്ള പ്രാധാന്യം മനസിലാക്കിയ സിദ്ധു ഇക്കാര്യം തന്റെ അമ്മയോട് പറയുകയായിരുന്നു. ചിത്രീകരണത്തിന് വേണ്ടി രശ്മിയുമായി കുറച്ചു സമയം ചെലവഴിച്ച് ഒരു കെമിസ്ട്രി ഉണ്ടാക്കിയ ശേഷമാണ് സിദ്ധു അഭിനയിക്കാന്‍ എത്തിയത്.

guntur talkies

റിലീസിന് മുന്നോടിയായി നടന്ന ചടങ്ങില്‍ വച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം പുറത്തുപറഞ്ഞത്. കഴിഞ്ഞദിവസം റിലീസ് ചെയ്ത ഗുണ്ടൂര്‍ ടാക്കീസ് മികച്ച അഭിപ്രായം നേടിയാണ് മുന്നോട്ട് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here