മണിയുടെ മരണം ആത്മഹത്യയാക്കാന്‍ ശ്രമം നടക്കുന്നെന്ന് സഹോദരന്‍; തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയാക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ശ്രമം തുടര്‍ന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

മരണം നടന്ന് രണ്ടാഴ്ച്ച പിന്നിട്ടിട്ടും മണിയുടെ മരണം ആത്മഹത്യയോ, കൊലപാതകമോയെന്ന് സ്ഥിതീകരിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടര്‍ന്ന് രണ്ടു സാധ്യതകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ബോധപൂര്‍വ്വം മണിയുടെ സുഹൃത്തുക്കള്‍ തന്നെ കീടനാശിനി കലര്‍ത്തിയ മദ്യം നല്‍കിയതാകാം അല്ലെങ്കില്‍ മണി സ്വയം കീടനാശിനി കഴിച്ചതാകാം.

മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ കുപ്പികള്‍ തറവാട്ട് വീടിനു സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. ചാലക്കുടിയില്‍ അടുത്തക്കാലത്ത് ഇതേ കീടനാശിനി വാങ്ങിച്ചവരെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. പാടിയില്‍ നടന്ന മദ്യസത്കാരത്തിനിടെ കീടനാശിനി ക്ലോര്‍പൈറിഫോസ് മണിയുടെ ശരീരത്തില്‍ എത്തിയിട്ടില്ലെന്ന നിഗമനത്തില്‍ അന്വേഷണസംഘം. വിരുന്നിന് ശേഷമാകാം കീടനാശിനി
മണിയുടെ ശരീരത്തിലെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

മണിയുടെ സഹായികളായ അരുണ്‍, മുരുകന്‍, വിപിന്‍ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും തീരുമാനമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News