അഭിനന്ദനങ്ങള്‍ ധോണീ, കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞപോലെ തന്നെ സംഭവിച്ചു; പാകിസ്താനെതിരായ ഇന്ത്യന്‍ ജയത്തില്‍ നാടന്‍ തള്ളുമായി ശ്രീശ്രീ രവിശങ്കര്‍; ട്രോളുമായി സോഷ്യല്‍ മീഡിയ

ഏത് കളിയായാലും നന്നായി കളിക്കുന്നവര്‍ ജയിക്കും. ചിലപ്പോള്‍ തോല്‍ക്കും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലും ഇതുതന്നെ സംഭവിച്ചു. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ടീം ഇന്ത്യ പാകിസ്താനെതിരെ നന്നായി കളിച്ചു. ഫലം പാകിസ്താന്‍ തോറ്റു. ഇന്ത്യന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചതാകട്ടെ വിരാട് കോ ഹ് ലിയുടെ മികച്ച ബാറ്റിംഗും.

ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ ജയിച്ചതോടെ അതിന് അവകാശികള്‍ നിരവധി പേരാണ്. വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്‌ലിയോ നന്നായി കളിച്ച ടീം ഇന്ത്യയോ ക്യാപ്റ്റനോ കോച്ചോ ഒന്നുമല്ല. കളിക്കളത്തിന് പുറത്തുള്ളവരാണ്. പ്രമുഖരുടെ ട്വീറ്റ് പുറത്തുവന്നപ്പോഴാണ് ഇത് പുറംലോകമറിയുന്നത്.

ധോണിക്ക് അഭിനന്ദനങ്ങള്‍. ടീം ഇന്ത്യയ്ക്ക് വേണ്ടി നമ്മള്‍ വ്യാഴാഴ്ച സംസാരിച്ചതുപോലെ തന്നെ സംഭവിച്ചു എന്നായിരുന്നു ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ്.

ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റിനെതിരെ ട്രോളുകളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. ശ്രീശ്രീ എട്ടുകാലി മമ്മൂഞ്ഞ് എന്നായിരുന്നു എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. രവിശങ്കറിന്റെ ട്വീറ്റര്‍ പോസ്റ്റ് പങ്കുവച്ചായിരുന്നു എന്‍എസ് മാധവന്റെ പരസ്യ വിമര്‍ശനം.


പിന്നാലെ ഫേസ്ബുക്കിലും ട്വീറ്ററിലും നിരവധി പേര്‍ ശ്രീശ്രീ രവിശങ്കറിനെ പരിഹസിച്ച് രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News