മണി മദ്യപാനം പൂര്‍ണമായി നിര്‍ത്തിയിരുന്നെന്ന് അവസാനചിത്രത്തിന്റെ നിര്‍മാതാവ്; പലതവണ നിര്‍ബന്ധിച്ചിട്ടും മണി മദ്യപിക്കാന്‍ തയാറായില്ല

പത്തനംതിട്ട: കലാഭവന്‍ മണി മദ്യപാനം പൂര്‍ണമായും നിര്‍ത്തിയിരുന്നെന്ന് ‘യാത്ര ചോദിക്കാതെ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ഷിബു മാവേലി. പലതവണ നിര്‍ബന്ധിച്ചിട്ടും മണി മദ്യപിക്കാന്‍ തയാറായില്ലെന്നും ആരോഗ്യസ്ഥിതിയെക്കുറിച്ച് മണി പൂര്‍ണ ബോധ്യവാനായിരുന്നുവെന്നും ഷിബു പറഞ്ഞു.

ഒരു മാസം നീണ്ട ചിത്രീകരണ സമയത്ത് ഒരിക്കല്‍പ്പോലും മണി മദ്യപിച്ചിട്ടില്ല. ചിത്രീകരണത്തിന് ശേഷവും പലതവണ പാടിയില്‍ പോയിട്ടുണ്ട്. അപ്പോഴൊന്നും മണി മദ്യപിച്ചതായി കണ്ടിട്ടില്ലെന്നും ഷിബു പറഞ്ഞു.

മണി അവസാനമായി അഭിനയിച്ച ചിത്രമായ ‘യാത്ര ചോദിക്കാതെ’ റിലീസിന് തയ്യാറെടുക്കുകയാണ്. ആലപ്പുഴ, വയനാട്, ചേര്‍ത്തല എന്നിവിടങ്ങളിലായിരുന്ന ചിത്രീകരണം. അനീഷ് വര്‍മ്മയാണ് ചിത്രം ചെയ്തത്. റീനാ ബഷീറാണ് നായിക. കുട്ടനാട്ടിലെ ഒരു സാധാരണ കര്‍ഷകത്തൊഴിലാളിയായ ബാലന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News