‘ഞാനൊരു ചാവേര്‍ ബോംബായിരുന്നു; പിന്നീട് മനംമാറി’; പാരീസ് ആക്രമണത്തില്‍ പിടിക്കപ്പെട്ട തീവ്രവാദി അന്വേഷണസംഘത്തോടു പറഞ്ഞത്

ബ്രസല്‍സ്: ഒരു ചാവേര്‍ പോരാളിയായിട്ടാണ് തന്നെ പാരീസിലേക്ക് അയച്ചത്. സ്വയം പൊട്ടിത്തെറിക്കാന്‍ ഉദ്ദേശിച്ച് ഇസ്ലാമിക് സ്റ്റേറ്റ് തന്നെ പാരീസിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍, പാരീസിലെത്തിയ തന്റെ മനസ്സ് പിന്നീട് മാറി. പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട് ബെല്‍ജിയം പൊലീസ് പിടികൂടിയ സലാഹ് അബ്ദേസലാമിന്റേതാണ് വെളിപ്പെടുത്തല്‍. നവംബര്‍ 13ന് നടന്ന പാരിസ് ആക്രമണത്തിനു മാസങ്ങള്‍ക്കു ശേഷമാണ് അബ്ദേസലാമിനെ പിടികൂടിയത്. പൊലീസ് കാലിനു വെടിവച്ച ശേഷം പ്രതിയെ പിടികൂടുകയായിരുന്നു. നവംബര്‍ 13നു നടന്ന ആക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്.

അബ്ദേസലാം സ്വയം പൊട്ടിത്തെറിക്കാന്‍ ഉദ്ദേശിച്ചിരുന്നെന്ന് ഇയാളെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനും സമ്മതിച്ചു. അബ്ദേസലാം ജനിച്ചതും വളര്‍ന്നതും മൊറോക്കോയിലെ അഭയാര്‍ത്ഥി കൂട്ടത്തിലായിരുന്നെന്ന് ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. കൊലക്കുറ്റം ചുമത്തിയാണ് അബ്ദേസലാമിനും ഇയാള്‍ക്കൊപ്പം അറസ്റ്റിലായ മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അന്നത്തെ ആക്രമണത്തില്‍ ചാവേറായി പൊട്ടിത്തെറിച്ചവരുടെ കൂട്ടത്തില്‍ അബ്ദേസലാമിന്റെ സഹോദരന്‍ ബ്രാഹിമും ഉണ്ടായിരുന്നു. അബ്ദേസലാമിന്റെ വെളിപ്പെടുത്തല്‍ അന്വേഷണത്തിലേക്ക് പുതിയ വെളിച്ചം വീശും.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ 10-ാമത്തെ പേരായിരുന്നു അബ്ദേസലാമിന്റേത്. ഇയാളുടെ അറസ്റ്റിലൂടെ ബെല്‍ജിയന്‍ അധികൃതര്‍ തന്നെ പറയുന്ന കൂടുതല്‍ ആക്രമണത്തിന് പദ്ധതിയിടുന്ന ഭീകരരെ സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News