വയനാട്ടില്‍ ആദിവാസി സ്ത്രീ ആംബുലന്‍സില്‍ പ്രസവിച്ചു; ആംബുലന്‍സിനായി യുവതി കാത്തുനിന്നത് മണിക്കൂറുകള്‍; ഡിവൈഎഫ്‌ഐ ഡി.എം.ഒ ഓഫീസ് ഉപരോധിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. പുല്‍പ്പള്ളി ദാസനക്കര ലക്ഷ്മി കോളനിയിലെ ബേബി (26) ആണ് ആംബുലന്‍സില്‍ പ്രസവിച്ചത്. മേപ്പാടിയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കല്‍പ്പറ്റയില്‍വച്ചാണ് യുവതി പ്രസവിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതിക്ക് ആംബുലന്‍സിനായി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വന്നതായും പരാതിയുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡി.എം.ഒ ഓഫീസ് ഉപരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News