പുരുഷന്‍മാരെ നിങ്ങള്‍ വേഗം മരിച്ചു പോകും; സ്ത്രീകള്‍ക്കാണ് ആയുസ് കൂടുതല്‍

അടുത്തിടെ പുറത്തുവന്ന ഒരു പുതിയ പഠന പ്രകാരം സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ ഏറെക്കാലം ജീവിക്കുന്നത്. എന്നാല്‍ വാര്‍ധക്യ കാലത്ത് പുരുഷന്‍മാരേക്കാള്‍ കഷ്ടപ്പെട്ട ജീവിതം നയിക്കുന്നത് സ്ത്രീകളാണെന്നും പഠനം തെളിയിക്കുന്നു. വാര്‍ധക്യ കാലത്ത് കൂടുതല്‍ അസുഖങ്ങള്‍ അനുഭവിക്കുന്നതും സ്ത്രീകളാണെന്നും പഠനം തെളിയിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏജിംഗും മിഷിഗണ്‍ സര്‍വകലാശാലയിലെ വിക്കി ഫ്രീഡ്മാനും സിറകസ് സര്‍വകലാശാലയിലെ ഡഗ്ലസ് വോള്‍ഫും ചേര്‍ന്നാണ് പഠനം നടത്തിയത്.

ഏതാനും വര്‍ഷം മുമ്പ് വയസ്സായ സ്ത്രീകളാണ് മറ്റാരുടെയും സഹായമില്ലെങ്കിലും ഏറെക്കാലം ജീവിച്ചിരുന്നത്. അന്ന് ആരുടെയും സഹായമില്ലെങ്കിലും വാര്‍ധക്യത്തിലും സ്ത്രീകള്‍ സ്വന്തമായി കാര്യങ്ങള്‍ നിര്‍വഹിച്ച് ജീവിച്ചിരുന്നു. എന്നാല്‍, അടുത്തിടെയായി അതു കാണുന്നില്ലെന്ന് പഠനം പറയുന്നു. 1982, 2004, 2011 വര്‍ഷങ്ങളില്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ പഠനം നടത്തിയത്. 65-ാം വയസില്‍ പുരുഷന്‍മാരുടെ ലൈഫ് എക്‌സ്‌പെക്ടന്‍സി നാലുവര്‍ഷത്തിലധികം വര്‍ധിച്ചതായി പഠനം കണ്ടെത്തി. എന്നാല്‍, സ്ത്രീകള്‍ ഈ പ്രായത്തില്‍ 1.4 വര്‍ഷം മാത്രമാണ് ലൈഫ് എക്‌സ്‌പെക്ടന്‍സി വര്‍ധിച്ചതെന്നും കണ്ടെത്തി.

പുരുഷന്‍മാര്‍ കുറേകാലം ജീവിക്കുന്നുണ്ടെങ്കിലും വാര്‍ധക്യ കാലത്ത് അവര്‍ കൂടുതല്‍ വയ്യായ്കകള്‍ അനുഭവിക്കുന്നതായി വിക്കി ഫ്രീഡ്മാന്‍ കണ്ടെത്തി. അതേസമയം, സ്ത്രീകള്‍ക്ക് ലൈഫ് എക്‌സ്‌പെക്ടന്‍സി കുറയുമ്പോഴും അവര്‍ വാര്‍ധക്യ കാലത്ത് അനുഭവിക്കുന്ന അസുഖങ്ങള്‍ കുറവാണെന്ന് വ്യക്തമായി. പുരുഷന്‍മാരെ അപേക്ഷിച്ച് ആക്ടിവ് വര്‍ഷങ്ങളില്‍ കൂടുതല്‍ കാലം വയസ്സായ പുരുഷന്‍മാരേക്കാള്‍ അധികകാലം ജീവിക്കുന്നില്ലെന്നും പഠനത്തില്‍ വ്യക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News