കോഹ്‌ലിയുടേത് ഗംഭീര പ്രകടനം; വിരാടിന്റെ പ്രകടനത്തെ പ്രശംസിച്ച് നായകന്‍ ധോണി

കൊല്‍ക്കത്ത: പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയെ ഒറ്റയ്ക്ക് ജയത്തിലേക്ക് നയിച്ച വിരാട് കോഹ് ലിയുടെ പ്രകടനത്തെ പ്രശംസിച്ച് നായകന്‍ ധോണി. ആദ്യം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് ധോണി മനസ്സു തുറക്കുകയായിരുന്നു. സമ്മര്‍ദ സമയത്തുപോലും മികച്ച പ്രകടനം നടത്താനുള്ള അതിയായ ആഗ്രഹമാണ് കോഹ്‌ലിയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നതെന്ന് ധോണി പറഞ്ഞു. എപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കോഹ്‌ലി തയ്യാറാണ്. അതാണ് മറ്റുള്ളവരില്‍ നിന്ന് കോഹ്‌ലിയെ വ്യത്യസ്തനാക്കുന്നതെന്നും ധോണി പറഞ്ഞു.

കോഹ്‌ലിക്ക് മെച്ചപ്പെടാന്‍ ആഗ്രമുണ്ട്. എല്ലാ മല്‍സരങ്ങളിലും അതിന് ശ്രമിക്കും. ടീമിന്റെ വിജയത്തില്‍ പങ്കുവഹിക്കാനുള്ള കോഹ്‌ലിയുടെ ആഗ്രഹമാണ് മികച്ച ബാറ്റിംഗിനു പിന്നില്‍. വെല്ലുവിളി ഏറ്റെടുക്കാനുള്ള മനസാണ് കോഹ്‌ലിയെ വ്യത്യസ്തനാക്കുന്നത്. റണ്‍സ് നേടാനുള്ള ആഗ്രഹം മൂലം കോഹ്‌ലി മല്‍സരങ്ങള്‍ക്ക് മുമ്പ് നല്ല തയാറെടുപ്പുകള്‍ നടത്തുന്നു. വ്യത്യസ്ഥ പിച്ചുകളില്‍ എങ്ങനെ ബാറ്റുചെയ്യണമെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ നന്നായി അറിയാം. മികച്ച തുടക്കം കിട്ടിയാല്‍ കോഹ്‌ലി നല്ല സ്‌കോര്‍ നേടുമെന്ന് നമ്മള്‍ക്കറിയാം. പുതിയ താരങ്ങള്‍ കണ്ടുപഠിക്കേണ്ട ഒന്നാണിതെന്നും ധോണി പറഞ്ഞു.

കോഹ്‌ലിയുടെ മറ്റൊരു പ്രത്യേകതയായി ധോണി പറയുന്നത് വിക്കറ്റുകള്‍ക്കിടയിലെ ഓട്ടമാണ്. സിംഗിളുകളും ഡബിള്‍സും എടുക്കുന്ന കോഹ്‌ലി മോശം പന്തുകള്‍ കിട്ടിയാല്‍ ബൗണ്ടറിയിലേക്ക് പായിക്കും. പരമാവധി സിംഗിളുകള്‍ എടുക്കുക എന്നതാണ് വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള മാര്‍ഗം. നിങ്ങളും പങ്കാളിയും വിക്കറ്റിനിടയിലെ ഓട്ടത്തില്‍ മോശമല്ലെങ്കില്‍ സിംഗിളുകളെ ഡബിളുകളാക്കാന്‍ സാധിക്കും. ഇത് എതിരാളികളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. കോഹ്‌ലിക്ക് ഈ കഴിവുണ്ടെന്നും ധോണി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News