ദയവായി ഇക്കാര്യം ചോദിച്ച് മെസേജ് അയക്കരുത്; സനുഷയുമായുള്ള വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് ഉണ്ണി മുകുന്ദന്‍

യുവതാരം സനുഷയും താനും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉണ്ണി മുകുന്ദന്‍. താന്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഉണ്ണി ഫേസ്ബുക്കിലൂടെ പറഞ്ഞു. സോഷ്യല്‍മീഡിയ വഴി ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇക്കാര്യം ചോദിച്ച് തനിക്ക് മെസേജ് അയക്കരുതെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടു. വിവാഹവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അത് ക്ലിയര്‍ ചെയ്യാനാണ് ഈ പോസ്റ്റെന്നും ഉണ്ണി പറഞ്ഞു.

FYI : Not getting Married ☺ Kindly don’t entertain any more messages or forwards with regards to the same ☺

Posted by Unni Mukundan on Saturday, March 19, 2016

ഉണ്ണിയും സനൂഷയും ഉടന്‍ വിവാഹിതരാകുന്നുയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഉള്‍പ്പെടെയാണ് വാട്‌സാപ്പില്‍ വാര്‍ത്ത പ്രചരിച്ചത്.

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന്‌

നവാഗതനായ സാജന്‍ സംവിധാനം ചെയ്യുന്ന ‘ഒരു മുറൈ വന്തു പാത്തായ’ എന്ന ചിത്രത്തില്‍ സനുഷ ഉണ്ണിമുകുന്ദന്റെ നായികയാകുന്നുവെന്നും വാര്‍ത്തകളുണ്ട്. അതിന് പിന്നാലെയാണ് വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News