മൊബൈല്‍ ഫോണുകളുടെ റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്‍കുന്ന അടിവസ്ത്രം വികസിപ്പിച്ചെടുത്ത് ജര്‍മന്‍ സ്റ്റാര്‍ട്ട് അപ്പ്

അടിവസ്ത്രങ്ങളുടെ ധര്‍മം എന്താണ്. ശരീരത്തെ മറയ്ക്കുക എന്നതാണ്. എന്നാല്‍, ജര്‍മന്‍ സ്റ്റാര്‍ട്ട് അപ്പ് നിര്‍മിച്ച ഈ അടിവസ്ത്രത്തിന്റെ ധര്‍മം അതുമാത്രമല്ല, സെല്‍ഫോണുകളുടെ റേഡിയേഷനില്‍ നിന്നു സംരക്ഷണം നല്‍കല്‍ കൂടിയാണ്. ക്രോന്‍ജുവലന്‍ അഥവാ ക്രൗണ്‍ ജുവല്‍സ് എന്ന പേരുള്ള അണ്ടര്‍വെയര്‍ കമ്പനിയാണ് പുതിയ ബോക്‌സര്‍ അടിവസ്ത്രം ധരിച്ചത്. ഇതില്‍ പ്രത്യേകം തുന്നിച്ചേര്‍ത്തിട്ടുള്ള വെള്ളിനൂലുകളാണ് റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്‍കുന്നത്. ഈ വെള്ളിനൂല്‍ സെല്‍ഫോണുകളില്‍ നിന്ന് വരുന്ന 98 ശതമാനം റേഡിയേഷനും വൈഫൈയില്‍ നിന്നുള്ള 70 ശതമാനം റേഡിയേഷനും പിടിച്ചെടുക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു ജോഡി ബോക്‌സറിന് 32 ഡോളറാണ് വില. അതായത് 2,124 രൂപ.

മൊബൈല്‍ ഫോണുകള്‍ പോക്കറ്റില്‍ സൂക്ഷിക്കുന്നവരുടെ ബീജം നശിക്കാന്‍ സാധ്യതയുണ്ടെന്ന് അടുത്തിടെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. 30 വയസ്സുള്ള ഞങ്ങള്‍ക്കും വിവാഹം കഴിച്ച് കുട്ടികളുണ്ടായി കാണണമെന്ന് ആഗ്രഹമുണ്ടെന്ന് കമ്പനിയിലെ ഒരു ജീവനക്കാരന്‍ പറയുന്നു. തങ്ങള്‍ റേഡിയോളജിസ്‌റ്റോ, ഫിസിസിസ്റ്റോ, കാന്‍സര്‍ രോഗ ഗവേഷകരോ അല്ലെന്ന് കമ്പനിയിലെ ജീവനക്കാര്‍ പറയുന്നു. അതുകൊണ്ട് റേഡിയേഷനെ കുറിച്ച് ആധികാരികമായി പറയാനൊക്കില്ല. തങ്ങളെ സംബന്ധിച്ചിടത്തോളം ബീജസംരക്ഷണത്തിന് എന്തെങ്കിലും മാര്‍ഗം സ്വീകരിക്കുന്നത് വൈകിപ്പോയെങ്കിലും അടുത്ത തലമുറയ്‌ക്കെങ്കിലും ഇത് ഉപകരിക്കുമെന്ന് കമ്പനി സ്ഥാപകന്‍ അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ പ്രകാരം സ്മാര്‍ട്‌ഫോണുകളുടെ വ്യാപകമായ ഉപയോഗം ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍, മൊബൈല്‍ ഫോണ്‍ റേഡിയേഷനും കാന്‍സറും തമ്മില്‍ അത്ര ശക്തമായ ബന്ധം ഒന്നുമില്ലെന്ന് യൂറോപ്യന്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News