കാറോട്ട മത്സരക്കാരന്‍ ഫെര്‍ണാണ്ടോ അലോണ്‍സോ മരണത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ്പ്രീക്കിടെ അലോണ്‍സോയുടെ കാര്‍ ഇടിച്ചുതകര്‍ന്നു

മെല്‍ബണ്‍: ഫെര്‍ണാണ്ടോ അലോണ്‍സോ ഭാഗ്യം കൊണ്ടു മാത്രമാണ് മരണത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീക്കിടെ ഇടിച്ചു തകര്‍ന്ന കാറില്‍ നിന്ന് ഭാഗ്യം കൊണ്ടു മാത്രമാണ് അലോണ്‍സോ രക്ഷപ്പെട്ടത്. അലോണ്‍സോയുടെ മക്‌ലാറന്‍ കാര്‍ തകര്‍ന്നു തരിപ്പണമായി. എസ്‌തേബാന്‍ ഗുറ്റിറസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ 18-ാമത്തെ ലാപ്പിലാണ് അപകടം ഉണ്ടായത്. ട്രാക്കിന്റെ സൈഡിലുണ്ടായിരുന്ന ബാരിയറിലേക്ക് ഇടിച്ചുകയറിയ അലോണ്‍സോയുടെ കാര്‍ തകര്‍ന്നു തരിപ്പണമാകുകയായിരുന്നു. ബാരിയറില്‍ തട്ടി മലക്കം മറിഞ്ഞ് മറ്റൊരു ബാരിയറിനു മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കാര്‍ പല കഷണങ്ങളായി.

എന്നാല്‍ കാര്യമായ പരുക്കേല്‍ക്കാതെ അലോണ്‍സോ രക്ഷപ്പെട്ടു. കാറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വേച്ചുവേച്ച് അലോണ്‍സോ എഴുന്നേറ്റു വന്നു. തനിക്ക് കുഴപ്പം ഒന്നുമില്ലെന്നും അലോണ്‍സോ പറഞ്ഞു. ഇവിടെ എത്താനും മത്സരത്തില്‍ പങ്കെടുക്കാനും സാധിച്ചതില്‍ നന്ദിയുണ്ടെന്നും അലോണ്‍സോ പറഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ പവര്‍ യൂണിറ്റും നഷ്ടമായിട്ടുണ്ട്. അലോണ്‍സോയുടെ കാറിന്റെ ടയര്‍ ഗുറ്റിറസിന്റെ കാറുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് ഫോര്‍മുല വണ്‍ അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍, ഇത് ഡ്രൈവിംഗിന്റെ കുറ്റമല്ലെന്നു അലോണ്‍സോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News