തിരുപ്പൂരിലെ ദുരഭിമാനക്കൊല; കൗസല്യയ്ക്കു സഹായവുമായി സിപിഐഎം; വിദ്യാഭ്യാസത്തിനുള്ള മുഴുവന്‍ ചെലവും സിപിഐഎമ്മിന്റെ ഇന്‍ഷുറന്‍സ് തൊഴിലാളി യൂണിയന്‍ വഹിക്കും

തിരുപ്പൂരിലെ ദുരഭിമാനക്കൊലയെ തുടര്‍ന്ന് വിധവയായ കൗസല്യയെ സഹായിക്കാന്‍ സിപിഐഎം മുന്നോട്ടുവരുന്നു. കൗസല്യയുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും വഹിക്കുമെന്ന് സിപിഐഎമ്മിന്റെ കീഴിലുള്ള ആള്‍ ഇന്ത്യാ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ചയാണ് കൗസല്യയെ വിവാഹം ചെയ്തതിനു ദളിത് യുവാവായ കൗസല്യയുടെ ബന്ധുക്കള്‍ പൊതുസ്ഥലത്തിട്ട് പട്ടാപ്പകല്‍ വെട്ടിക്കൊന്നത്.

ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൗസല്യയെ ആശുപത്രിയിലെത്തി കണ്ട ശേഷം സിപിഐഎം, എംഎല്‍എ കെ.തങ്കവേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികളും കൂടെയുണ്ടായിരുന്നു. യൂണിയന്‍ ഇക്കാര്യം ഉറപ്പു നല്‍കിയിട്ടുമുണ്ട്. 22 വയസ്സുണ്ടായിരുന്ന ശങ്കറും 19 കാരിയായ കൗസല്യയും കടുത്ത പ്രണയത്തിലായതിനെ തുടര്‍ന്നാണ് രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 13ന് ഇരുവരും ബൈക്കില്‍ തിരുപ്പൂരിലെത്തിയപ്പോള്‍ ഗുണ്ടകള്‍ വെട്ടിക്കൊല്ലുകയായിരുന്നു.

എട്ടു മാസം മുമ്പാണ് ഇരുവരും വിവാഹം കഴിച്ചത്. കേസില്‍ ഇതുവരെ 5 പേര്‍ അറസ്റ്റിലായിട്ടുണ്ട്. മനഃപൂര്‍വമായ നരഹത്യ അടക്കം കൊലക്കുറ്റത്തിനും ഐപിസി 148 അടക്കമുള്ള മറ്റു ഗുരുതരമായ വകുപ്പുകളും ചേര്‍ത്താണ് കുറ്റം ചുമത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News