സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ അല്‍പം കൂടുതല്‍ ഉറങ്ങുന്നത് നല്ലതാണ്; കാരണം, പെണ്ണിന്റെ തലച്ചോര്‍ ഒരു സംഭവാ.!

സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ ഉറങ്ങണമെന്ന് പുതിയ പഠനങ്ങള്‍. കാരണം, സ്ത്രീകളുടെ തലച്ചോര്‍ പുരുഷന്‍മാരുടേതിനേക്കാള്‍ സങ്കീര്‍ണമായതിനാല്‍ അവര്‍ക്ക് കൂടുതല്‍ ഉറക്കം ആവശ്യമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കുറഞ്ഞത് 20 മിനുട്ട് എങ്കിലും കൂടുതല്‍ ഉറങ്ങണം എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. കാരണം, പകല്‍ സമയങ്ങളില്‍ സ്ത്രീകളുടെ തലച്ചോര്‍ കൂടുതലായി ജോലി ചെയ്യുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മധ്യവയസ്‌കരായ 210ഓളം സ്ത്രീകളിലും പുരുഷന്‍മാരിലുമാണ് പഠനം നടത്തിയത്.

ഉറക്കത്തിന്റെ പ്രധാന ദൗത്യങ്ങളില്‍ ഒന്ന് തലച്ചോറിന് വിശ്രമം നല്‍കുക എന്നതാണ്. തലച്ചോറിന് സ്വയം റിക്കവര്‍ ചെയ്യാനും റിപ്പയര്‍ ചെയ്യാനും അവസരം നല്‍കുന്നതാണ് ഉറക്കത്തിന്റെ പ്രധാന ദൗത്യം. ഉറങ്ങുന്ന അവസരങ്ങളില്‍ ചിന്തയെയും ഓര്‍മശക്തിയെയും ഭാഷയെയും എല്ലാം ഉദ്ദീപിപ്പിക്കുന്ന തലച്ചോറിന്റെ ഭാഗമായ കോര്‍ടെക്‌സിനെ പ്രവര്‍ത്തന രഹിതമാക്കി റിക്കവര്‍ ചെയ്യാന്‍ അവസരം നല്‍കുന്നു. ഉറക്കത്തിന്റെ അളവ് പകല്‍ സമയങ്ങളില്‍ തലച്ചോര്‍ ഏര്‍പ്പെടുന്ന സങ്കീര്‍ണമായ ജോലികളുടെ ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

പകല്‍ സമയങ്ങളില്‍ തലച്ചോര്‍ കൂടുതലായി ഉപയോഗിക്കുന്ന ഘട്ടങ്ങളില്‍ രാത്രികളില്‍ റിക്കവര്‍ ചെയ്യാന്‍ കൂടുതല്‍ ഉണ്ടാകുമെന്നതിനാല്‍ കൂടുതല്‍ ഉറക്കം ആവശ്യമാണ്. സ്ത്രീകള്‍ ഒരേസമയം ഒന്നില്‍ കൂടുതല്‍ ജോലികള്‍ ഒരുമിച്ച് ചെയ്യുന്നവരാണ്. അപ്പോള്‍ അവര്‍ തലച്ചോര്‍ അല്‍പം കൂടുതലായി ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് രാത്രിയില്‍ ഉറക്കം കൂടുതല്‍ വേണം. ചുരുങ്ങിയത് 20 മിനുട്ട് എങ്കിലും അധികം. ചിലര്‍ക്ക് ഒരുപക്ഷേ ഇതില്‍ കുറച്ചു മതിയാകും. ചിലര്‍ക്ക് കുടുതലും വേണ്ടി വരും.
സ്ത്രീകളില്‍ ഉറക്കം കുറയുന്നത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങളുടെ ഭാഗമാണെന്ന് പറയപ്പെടുന്നു. മാനസികമായ അസ്വസ്ഥത വര്‍ധിക്കുക തുടങ്ങിയ പല ഘടകങ്ങളും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News