അവിഹിത ബന്ധം, സാമ്പത്തിക പ്രശ്‌നം, സ്വകാര്യത; കുടുംബബന്ധങ്ങള്‍ തകരുന്നതിന്റെ ചില കാരണങ്ങള്‍

നല്ല ജീവിതം സ്വപ്‌നം കണ്ടാണ് യുവത്വം വൈവാഹിക ജീവിതത്തിന് തയ്യാറെടുക്കുന്നത്. ആഘോഷപൂര്‍വ്വം നടത്തുന്ന വിവാഹം നിമിഷങ്ങള്‍ കൊണ്ടാണ് തകരുന്നത്. ഇതിന് കാരണങ്ങള്‍ പലതാണ്. വിവാഹങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നവരുടെ എണ്ണം കുറഞ്ഞുവരുകയും ചെയ്യുന്നു. പോയ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 20,000ത്തില്‍ അധികം വിവാഹ മോചന കേസുകളാണ് സംസ്ഥാനത്തെ വിവിധ കുടുംബ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. നഗരകേന്ദ്രീകൃതമാണ് വിവാഹ മോചന കേസുകളില്‍ ഏറെയും. ഗ്രാമീണ തലത്തില്‍ വിവാഹമോചനം കുറവാണ് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്തായാലും വിവാഹമോചനത്തിലേക്ക് നയിക്കുന്ന പൊതുകാരണങ്ങളില്‍ ചിലത് ഇവയാണ്.

വിവാഹബന്ധം എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് ദമ്പതികളോട് ചോദിച്ചാല്‍ 90 ശതമാനവും സുഖകരമാണ് എന്നാവും പ്രതികരിക്കുക. എന്നാല്‍ സുഖകരമല്ലാത്ത ദാമ്പത്യ ജീവിതം നയിക്കുന്ന ദമ്പതികള്‍ ഇതിനോട് ശരിയായി പ്രതികരിക്കണമെന്നില്ല. അതായയ് വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍ ഭൂരിപക്ഷത്തിന്റെയും പ്രശ്‌നങ്ങള്‍ക്ക് ഒരേ സ്വഭാവവും അതിവേഗം സംഭവിക്കുന്നു എന്നതുമാണ് പ്രത്യേകത. കുടുംബ കൗണ്‍സിലര്‍മാരും വിദഗ്ധരും പറയുന്നു.

സാമ്പത്തിക പ്രശ്‌നമാണ് ഭൂരിപക്ഷം ദമ്പതിമാരും നേരിടുന്ന പ്രധാന വിഷയം. സാമ്പത്തിക പരാധീനതയുടെ പരിധിയില്‍ വരുന്നതല്ല വിവാഹിതരിലെ സാമ്പത്തിക പ്രശ്‌നം. പണം കൂടുതല്‍ ചെലവഴിക്കാനാകും ഒരാള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പണം സ്വരൂപിക്കാന്‍ മറ്റൊരാള്‍ ആഗ്രഹിക്കുന്നു. കുടുംബ ബന്ധം താളം തെറ്റുന്നത് ഇവിടെ തുടങ്ങുന്നു.

പരസ്ത്രീ/പുരുഷ ബന്ധമാണ് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാനുള്ള മറ്റൊരു കാരണം. ബന്ധങ്ങളില്‍ വിശ്വസ്വത തകരുന്നതോടെ വിവാഹമോചനത്തിന് വേറെ കാരണം തേടേണ്ടതില്ല. പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധം വളര്‍ത്തുകയാണ് വൈവാഹിക ജീവിതം സുഗമമാകാന്‍ ചെയ്യേണ്ട കാര്യം. പങ്കാളിയാണോ മറ്റുള്ളവരാണോ പ്രധാനമെന്നതാണ് നേരിടുന്ന പ്രശ്‌നം.

വ്യത്യസ്ത ലൈംഗിത താല്‍പര്യങ്ങളാണ് മറ്റൊരു ഘടകം. അധിക ലൈംഗികതയും കുറഞ്ഞ ലൈംഗികതയും ഒരുപോലെ ദാമ്പത്യ ജീവിതത്തെ ബാധിക്കും. വ്യത്യസ്ത രീതിയിലാണ് ലൈംഗിക ചോദനകളാണ് ദമ്പതികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. പതിയെ തുടങ്ങുന്ന പ്രശ്‌നം കുടുംബ ബന്ധം തകരുന്നതിലേക്ക് നീങ്ങും.

പങ്കാളികള്‍ക്കിടയിലുള്ള എന്തു കാര്യവും അവിടെത്തന്നെ സംസാരിക്കുകയും പരിഹരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനസംഗതി. വിഷയങ്ങളില്‍ മാതാപിതാക്കള്‍ ഇടപെട്ടാല്‍ വിള്ളല്‍ കൂടുതല്‍ വലുതായേക്കും. പങ്കാളികള്‍ സ്വന്തം മാതാപിതാക്കളോട് കൂടുതല്‍ താല്‍പര്യം കാട്ടുന്നത് കുടുംബ ബന്ധങ്ങളെ ബാധിക്കാം.

ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കുന്നു എന്നതും പ്രധാന ഘടകമാണ്. വിഷയങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിക്കുന്നതോടെ രംഗം വഷളാകും. രണ്ട് പേരും പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വിടവ് വലുതാക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴി തേടുകയാണ് പങ്കാളികള്‍ ചെയ്യേണ്ട മാര്‍ഗ്ഗം.

ആശയവിനിമയത്തിലെ പാളിച്ചകളാണ് കുടുംബബന്ധം തകരുന്നതിലെ മറ്റൊരു ഘടകം. പ്രധാന വിഷയങ്ങള്‍ പങ്കുവച്ച് അഭിപ്രായം തേടുക എന്നതാണ് ആശയവിനിമയം സുഗമമാക്കാനുള്ള വഴി. പറയുന്ന ആശയം എന്താണോ അത് അതേ അര്‍ത്ഥത്തില്‍ എടുക്കണം. ആശയങ്ങള്‍ വ്യത്യസ്ത അര്‍ത്ഥത്തില്‍ എടുത്താല്‍ പ്രശ്‌നസാധ്യതയ്ക്ക് വേറെ കാരണം തേടേണ്ടതില്ല.

ദമ്പതികള്‍ക്കിടയിലെ മറ്റൊരു പ്രധാന ഘടകമാണ് സ്വകാര്യത. ഇരുവര്‍ക്കുമിടയിലെ സ്വകാര്യത കാത്തുസൂക്ഷിക്കുക എന്നത് ചെറിയ കാര്യമല്ല. സ്വകാര്യ പ്രശ്‌നങ്ങള്‍ മറ്റിടങ്ങളിലേക്ക് വലിച്ചിഴയ്ക്കാതിരിക്കണം. സോഷ്യല്‍ മീഡിയ അടക്കമുള്ള ഉപാധികള്‍ വഴി കാര്യങ്ങല്‍ പങ്കുവയ്ക്കപ്പെടുന്നതും കുടുംബ ബന്ധത്തിലെ പാളിച്ചകള്‍ പൊതു ചര്‍ച്ചയാക്കുന്നതും ഒഴിവാക്കിയാല്‍ വിവാഹ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാം.

ഒരുതവണ വിവാഹമോചിതരായവരില്‍ പിന്നെയും പിന്നെയും വിവാഹ മോചന സാധ്യത കൂടും. ആദ്യ ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കാന്‍ മടികാട്ടുന്നതാണ് പ്രധാന പ്രശ്‌നം. ആദ്യ ബന്ധത്തിലെയും രണ്ടാം ബന്ധത്തിലെയും കുട്ടികളെ വ്യത്യസ്ത രീതിയില്‍ പരിചരിക്കുന്നത് നിലവിലെ പങ്കാളിയില്‍നിന്ന് എതിര്‍പ്പ് ഉയര്‍ത്തും. ആദ്യതവണണത്തെ ബന്ധത്തിന് ഇതൊരു പ്രശ്‌നമല്ലെങ്കിലും പിന്നീട് ഇതൊരു ഘടകമാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News