കാര്‍ഗിലിലെ മഞ്ഞുവീഴ്ച; മൂന്നു ദിവസങ്ങള്‍ക്കു ശേഷം 12 അടി താഴ്ചയില്‍ നിന്ന് ജവാന്റെ മൃതദേഹം കണ്ടെത്തി

ശ്രീനഗര്‍: കാര്‍ഗിലിലെ മഞ്ഞുവീഴ്ചയില്‍ പെട്ടുപോയ ജവാന്റെ മൃതദേഹം 3 ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തി. 12 അടി താഴ്ചയില്‍ നിന്നാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയത്. വിജയകുമാര്‍ കെ എന്ന ജവാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഏകദേശം 15 അടി വരെ മഞ്ഞു കിടപ്പുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ മൂന്നു ദിവസമായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു. നായകള്‍,റഡാറുകള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു പരിശോധന.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ വല്ലരാമപുരം ഗ്രാമത്തില്‍ നിന്നുള്ള ജവാനാണ് വിജയ് കുമാര്‍. അച്ഛനും അമ്മയും രണ്ടു സഹോദരിമാരുമാണ് വിജയ്ക്കുള്ളത്. മൃതദേഹം സ്വദേശത്തെത്തിച്ച് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തും. പൂര്‍ണ സൈനിക ബഹുമതികളോടെ ആയിരിക്കും സംസ്‌ക്കാരമെന്ന് സൈനിക വക്താവ് അറിയിച്ചു. മഞ്ഞുവീഴ്ച ആരംഭിച്ച ആദ്യദിവസം കണ്ടെത്തിയ ശിപായി സുജിതിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സൈനിക വക്താക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here