തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കാണിച്ചത് അക്രമ പേക്കൂത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതുവഴി ബിജെപിയുടെ പാര്‍ലമെന്ററി രീതി എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലായി. മേയറെ പോലും കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതുവഴി ജനാധിപത്യ വേദികളില്‍ ബിജെപി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും കോടിയേരി ബാലകൃഷ്ണ്‍ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലാണ് കോടിയേരിയുടെ പ്രതികരണം.
ബിജെപി ഭരിക്കുന്ന ഹരിയാന നിയമസഭയിലെ അംഗങ്ങള്‍ പഞ്ചാബ് നിയമസഭയിലേക്ക് ഇരച്ചുകയറി. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബിജെപി എംഎല്‍എ കുതിരയുടെ കാല്‍ തല്ലിയൊടിച്ചു. മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെ പോലും ബിജെപി അക്രമികള്‍ വെറുതെവിടില്ലെന്ന് ഇത്തരം സംഭവങ്ങളിലൂടെ തെളിയുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ് കാണാം.
തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ കൗണ്‍സില്‍ യോഗത്തില്‍ ബി ജെ പിക്കാര്‍ കാണിച്ച അക്രമപേക്കൂത്തിലൂടെ ബി ജെ പിയുടെ പാര്‍ലമെന്…
Posted by Kodiyeri Balakrishnan on Sunday, 20 March 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here