ഫ്‌ളച്ചറിന്റെ ചിറകിലേറി വീന്‍ഡീസ്; ശ്രീലങ്കയെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

ബംഗളുരു: ട്വന്റി – 20 ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം ജയം. ഏഴ് വിക്കറ്റിനാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു. ലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യം 7 വിക്കറ്റും 10 പന്തും ബാക്കി നില്‍ക്കെ വിന്‍ഡീസ് മറികടന്നു.

ടോസ് നേടിയ വിന്‍ഡീസ് ലങ്കയെ ബാറ്റിംഗിന് അയച്ചു. ഓപ്പണര്‍മാരായ ദിനേഷ് ചാന്ദിമല്‍ (16), തിലകരത്‌നെ ദില്‍ഷന്‍ (12) എന്നിവര്‍ ശ്രദ്ധാപൂര്‍വ്വമാണ് ആദ്യ ഓവറുകള്‍ കളിച്ചത്. എന്നാല്‍ സ്‌കോര്‍ 20ല്‍ നില്‍ക്കെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ദില്‍ഷനെ ചാള്‍സും റാംദിനും ചേര്‍ന്ന് റണ്ണൗട്ടാക്കി. പിന്നാലെയെത്തിയ ലങിറു തിരിമണ്ണെ (5), ചമര കപുഗദീര (6), മിലിന്ദ സിരിവര്‍ദ്ധന (0) എന്നിവര്‍ കാര്യമായ സംഭാവനകള്‍ ഇല്ലാതെ പവലിയനിലേക്ക് മടങ്ങി.

മധ്യനിര കാക്കാനെത്തിയ തീസര പെരേരയാണ് മാന്യമായ പ്രകടനം കാഴ്ചവെച്ചത്. 40 റണ്‍സെടുത്ത തീസര പെരേര ബ്രാവോയുടെ പന്തില്‍ റസലിന് ക്യാച്ച് നല്‍കി മടങ്ങി. 20 റണ്‍സെടുത്ത ആന്‍ജലോ മാത്യൂസാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. നുവാന്‍ കുലശേഖര (7), റങ്കണ ഹെറാത്ത് (3), എന്നിവരും വന്നതുപോലെ മടങ്ങി. വിന്‍ഡീസ് നിരയില്‍ സാമുവല്‍ ബദ്രീ മൂന്ന് വിക്കറ്റും ഡൈ്വന്‍ ബ്രാവോ രണ്ടും വിക്കറ്റ് വീഴ്ത്തി. ആേ്രന്ദ റസല്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

123 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍ ആേ്രന്ദ ഫഌച്ചറാണ് വിജയം സമ്മാനിച്ചത്. ഫ്‌ളച്ചര്‍ പുറത്താകാതെ 84 റണ്‍സെടുത്തു. ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സ് (10), മര്‍ലോണ്‍ സാമുവല്‍സ് (3), ദെനേഷ് റാംദിന്‍ (5) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. ഫ്‌ളച്ചറിന് മികച്ച പിന്തുണ നല്‍കിയ ആേ്രന്ദ റസല്‍ 20 റണ്‍സെടുത്തു. ലങ്കന്‍ ബൗളിംഗ് നിരയില്‍ മിലിന്ദ സിരിവര്‍ദ്ധന രണ്ടും ജെഫ്രി വാന്‍ഡേഴ്‌സെ ഒരുവിക്കറ്റും നേടി.

കളി തീരാന്‍ 10 പന്തുകള്‍ ബാക്കിനില്‍ക്കെ സിക്‌സറടിച്ചാണ് റസല്‍ വിന്‍ഡീസിനെ വിജയ തീരത്തെത്തിച്ചത്. ആേ്രന്ദ ഫ്‌ളച്ചര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ട് കളികളും ജയിച്ച വിന്‍ഡീസ് നാല് പോയിന്റോടെ ഗ്രൂപ് ഒന്നില്‍ ഒന്നാമതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News