ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്; ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആക്ഷേപം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് ആക്കം കൂട്ടി ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം കടുപ്പിച്ചു. മറുകണ്ടം ചാടിയ ഒന്‍പതു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും സ്പീക്കര്‍ നോട്ടീസ് അയച്ചു. ഒന്‍പത് ദിവസത്തിനകം പിന്തുണ തെളിയിക്കുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രതികരിച്ചു. അരുണാചലിന് പിന്നാലെ ഉത്തരാഖണ്ഡിലും ബിജെപി കുതിരകച്ചവടം നടത്തുകയാണെന്ന് രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ആരോപിച്ചു.

അരുണാചലിന് പിന്നാലെ ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം നേടാനുള്ള ശ്രമം ബിജെപി ശക്തമാക്കിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. 70 അംഗ നിയമസഭയില്‍ 36 കോണ്‍ഗ്രസ് അംഗങ്ങളും പുരോഗമന ജനാധിപത്യ മുന്നണിയുടെ അറ്അംഗങ്ങളുടെ പിന്തുണയുമായാണ് ഹരീഷ് റാവത്ത് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്.

കഴിഞ്ഞ ദിവസം സംസ്ഥാന ബജറ്റ് പാസാക്കാന്‍ ഇരിക്കേയാണ് ഒന്‍പതു കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടംചാടി വിമതശബ്ദം ഉയര്‍ത്തിയത്. പിന്നാലെ 28 അംഗങ്ങളുള്ള ബിജെപി, ഗവര്‍ണ്ണര്‍ കെകെ പോളുമായി കൂടിക്കാഴ്ച്ച നടത്തി. പിന്തുണയക്കുന്ന എംഎല്‍എമാരെ രാഷ്ട്രപതി മുമ്പാകെ ഹാജരാക്കാനുള്ള നീക്കവും ബിജെപി ആരംഭിച്ചു.

അരുണാചലിന് പിന്നാലെ ഉത്തരാഖണ്ഡിലും ബിജെപി കുതിരകച്ചവടം നടത്തുകയാണെന്ന് രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ആരോപിച്ചു. പണവും മസ്സില്‍ പവറും ഉപയോഗിച്ച് ബിജെപി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു. ഒന്‍പതു വിമത എംഎല്‍എമാര്‍ക്കും സപീക്കര്‍ ഗോവിന്ദ് സിങ് നോട്ടീസ് അടച്ചു. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കുമെന്നും 26ന് അകം മറുപടി നല്‍കാനും നോട്ടീസില്‍ വ്യക്തമാക്കി. അതേസമയം ഒന്‍പതു ദിവസത്തിനകം പിന്തുണ തെളിയുക്കുമെന്നും വിമതരില്‍ അഞ്ചു എംഎല്‍മാര്‍ തിരികെയെത്തുമെന്നും മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here