കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ന്; ആദ്യ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത; ഓട്ടം മുട്ടം മുതല്‍ ഇടപ്പള്ളി വരെ ആറു കിലോമീറ്റര്‍ ദൂരത്ത്

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ഇന്ന് നടക്കും. മുട്ടം മുതല്‍ ഇടപ്പള്ളി വരെ ആറു കിലോമീറ്റര്‍ ദൂരത്താണ് രണ്ടാംഘട്ട പരീക്ഷണ ഓട്ടം. ഇന്ന് മൂന്നു തവണ മെട്രോ ഓടിക്കുമെന്നാണ് അധികൃതര്‍
അറിയിച്ചിട്ടുള്ളത്. ആദ്യ മണിക്കൂറില്‍ 10 കിലോമീറ്ററായിരിക്കും വേഗത. രണ്ടാമത്തെ ഓട്ടത്തില്‍ ഇത് 20 ആയി വര്‍ധിപ്പിക്കും. മൂന്നാമത് മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തിലേക്കും മെട്രോയെത്തും. രാവിലെ 9.30നാണ് പരീക്ഷണത്തിന് തുടക്കമാകുക.

ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധര്‍ മാത്രമാണ് ട്രെയിനിലുണ്ടാവുക. പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി മെട്രോ ട്രാക്കുകള്‍ ക്രമീകരിക്കുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയായി. നിര്‍മാണ സാമഗ്രികള്‍ എല്ലാം ട്രാക്കില്‍നിന്നു മാറ്റിയശേഷം സ്ട്രക്ച്ചറല്‍ ഗേജ് ഉപയോഗിച്ചു പരിശോധിച്ചു.

ഫെബ്രുവരി 27നായിരുന്നു ട്രാക്കിലൂടെയുള്ള ആദ്യ പരീക്ഷണ ഓട്ടം. മണിക്കൂറില്‍ അഞ്ച് മുതല്‍ എട്ട് കിലോമീറ്റര്‍ വേഗത്തില്‍ മുട്ടം യാര്‍ഡില്‍നിന്നു കളമശേരി വരെയാണ് അന്ന് ഓടിയത്. സോഫ്റ്റ്‌വേയര്‍ സംബന്ധമായ തകരാറുകള്‍ അന്ന് കണ്ടെത്തിയിരുന്നു.

മേയ് മാസത്തിലാണ് അടുത്ത പരീക്ഷണ ഓട്ടം. മുട്ടം മുതല്‍ പാലാരിവട്ടം വരെയായിരിക്കും ഇത്. ജൂലൈയില്‍ മഹാരാജാസ് ഗ്രൗണ്ട് വരെ പരീക്ഷണം നീട്ടുമെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News