യുക്തിയ്ക്ക് നിരക്കാത്തതൊന്നും വിശ്വസിക്കരുതെന്ന് ആഹ്വാനം ചെയ്ത് ആദ്യ ഡിങ്കമത സമ്മേളനം; ഡിങ്കനെ ഹൃദയത്തിലാണ് ഏറ്റിയതെന്ന് ഡിങ്കോയിസ്റ്റുകള്‍

കോഴിക്കോട്: യുക്തിയ്ക്ക് നിരക്കാത്തതൊന്നും വിശ്വസിക്കരുതെന്ന് ആഹ്വാനം ചെയ്ത് ആദ്യ ഡിങ്കമത സമ്മേളനം കോഴിക്കോട് നടന്നു. സമൂഹത്തിലെ തിന്മകളെ ആക്ഷേപിച്ച് സോഷ്യല്‍ മീഡിയില്‍ സജീവമായവരാണ് ഡിങ്കമതം സ്ഥാപിച്ച് കോഴിക്കോട് ഒത്തു ചേര്‍ന്നത്.

ആദിയില്‍ ഡിങ്കനുണ്ടായി. പിന്നീടുണ്ടായ മനുഷ്യന്‍ ഡിങ്കനെ കോമിക് കഥാപാത്രമാക്കി പങ്കിലക്കാട്ടിലൊതുക്കിയെന്നാണ് ഡിങ്കമതോപനിഷത്തിലെ വ്യാഖ്യാനം. ഇതില്‍ പ്രതിഷേധ സ്വരമുയര്‍ത്തുന്ന പങ്കിലകാടിന്റെ കൂട്ടുകാര്‍ ഇതാദ്യമായാണ് കാട് വിട്ട് നാട്ടില്‍ കൂട്ടം കൂടിയത്. എന്തിനും ഏതിനും ഡിങ്കനെ കൂട്ടുപിടിക്കുന്ന ഈ കൂട്ടര്‍ വേഷവിധാനത്തില്‍ ഡിങ്കനെ കൂട്ടുപിടിച്ചില്ല. പകരം വെളുത്ത ടീ ഷര്‍ട്ടില്‍ ഡിങ്കനെ പതിപ്പിച്ച് സായൂജ്യമടഞ്ഞു. അതിനൊരു ന്യായവാദവുണ്ട്. ഡിങ്കനെ തങ്ങള്‍ ഹൃദയത്തിലാണ് ഏറ്റിയതെന്നാണ് ഇവര്‍ പറയുന്നത്. ഡിങ്കന്റെ ഇഷ്ട വിഭവമായി ഡിങ്കോയിസ്റ്റുകള്‍ പറയുന്ന കപ്പയെ കുറിച്ചുള്ള സംഘഗാനമായിരുന്നു സമ്മേളനത്തിലെ മറ്റൊരുഇനം.

അങ്ങനെ പ്രഥമ ഡിങ്കമത മഹാസമ്മേളനം മഹാ സംഭവമായി തന്നെ നടന്നു. പങ്കെടുത്ത ഡിങ്കോയിസ്റ്റുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ആശയ പ്രചാരണത്തിനായി വിപുലമായ സമ്മേളനം വിളിച്ചു കൂട്ടുമെന്ന് ഡിങ്കമത ആത്മീയാചാര്യന്‍ സമൂസ ത്രികോണാന്ദയുടേയും കൂട്ടരുടേയും തീരുമാനം. സര്‍വശ്രീ ഡിങ്കശ്രീ ഭൂമിവാതിലന്‍, സ്വാമി സമൂസാനന്ദ, ഡിങ്കാചാര്യ പത്തിരിവൃത്ത ചൈതന്യ, ഡിങ്കാചാരി പത്മിനി ഉപനിഷത്ത് എന്നീ പേരുകളിലാണ് ഓരോ ഡിങ്കോയിസ്റ്റും പ്രസംഗിച്ചത്. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലായിരുന്നു സമ്മേളനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News